ഭാരത് ബെൻസ് ഗ്ലൈഡർ ബസ്

Sunday 16 December 2018 7:43 PM IST
bharat-benz-glider-bus

12 എം.എം സിംഗിൾ ആക്‌സിൽ ഫ്രണ്ട് എഞ്ചിൻ ലേഔട്ടുള്ള വാഹനമാണ് ഭാരത് ബെൻസിന്റെ ഗ്ലൈഡർ. മുൻവശങ്ങളിൽ ഡ്യൂവൽ ടോൾ ആയിട്ടുള്ള ഇന്റഗ്രേറ്റഡ് ബംബറാണ് നൽകിയിട്ടുള്ളത്. ത്രീ പോഡ് ഹെഡ് ലാംബാണ് മറ്റൊരു പ്രത്യേകത. ആട്ടോബാൻ ട്രെക്കിംഗ് ആൻഡ് എം.ജി കോച്ചസ് ആണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. കുറഞ്ഞ ചിലവിൽ മാക്സിമം ലക്ഷ്വറി ഉപഭോക്താക്കൾക്ക് എത്തിക്കാൻ മറ്റ് വാഹനങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ ഫീച്ചേഴ്സ് നൽകിയാണ് വാഹനത്തിന്റെ രൂപകൽപ്പന. 32 ഇഞ്ചിന്റെ ടി വി ഉൾപ്പെടെയാണ് വാഹനം എത്തിയിരിക്കുന്നത്.

സീറ്റിന്റെ ഓരോ വശങ്ങളിലുമുള്ള ചാർജിംഗ് പോയന്റിന് പുറമെ മനോഹരമായ ഒരു ആംബിയൻസ് ലൈറ്റും വാഹനത്തിനുണ്ട്. ടൂർ ഓപ്പറേറ്റർമാരെയും ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെയും കണക്കിലെടുത്താണ് വാഹനം വിപണിയിലെത്തിക്കുന്നത്. ഡ്രൈവറിന്റെ പൊക്കത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന സീറ്റാണ് മുന്നിൽ നൽകിയിരിക്കുന്നത്,. വാഹനത്തിൽ ധാരാളം ലഗേജ് സ്‌റ്റോറേജും നൽകിയിട്ടുണ്ട്.

POWER 235BHP @ 2200 RPM

TORQUE 850NM@1200-1600 RPM

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS