ന്യൂ ഹോണ്ട ആക്‌ടിവ 125

Monday 10 December 2018 3:08 PM IST
honda-activa-125

2014ലാണ് ഹോണ്ടയുടെ തങ്ങളുടെ ജനപ്രിയ മോഡലായ ആക്‌ടിവ 125 ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. നാല് വർഷത്തിന് ശേഷ കുറച്ച് പുതുമകളുമായി വീണ്ടും എത്തിയിരിക്കുകയാണ് ഹോണ്ടയുടെ ചുണക്കുട്ടി.

ഹെഡ് ലാമ്പ് എൽ.ഇ.ഡി ആക്കി മാറ്റി എന്നതാണ് എടുത്ത് പറയേണ്ട ഒരു പ്രത്യേകത. ഹെഡ് ലാമ്പിന് ചുറ്റും ഒരു എൽ.ഇ.ഡി സ്ട്രിപ്പ് നൽകിയത് വാഹനത്തിന്റെ മനോഹാരിത കൂട്ടിയിട്ടുണ്ട്. മുന്നിൽ 12ഉം പിന്നിൽ 10ഉം ഇഞ്ചിന്റെ അലോയി വീലാണ് ഉപയോഗിച്ചിട്ടുള്ളത്. പെട്രോൾ അടിക്കാനായി സീറ്റ് ഓപ്പൺ ചെയ്യാൻ ഇറങ്ങേണ്ടിവരുന്നത് ഒഴിവാക്കാൻ താക്കോലിന് അടുത്തായി ഒരു സ്വിച്ച് നൽകിയിട്ടുണ്ട്. അതിൽ പ്രസ് ചെയ്‌താൽ സീറ്റ് തുറക്കും.

മൂന്ന് രീതിയിൽ ക്രമീകരിക്കാവുന്ന സസ്‌പെൻഷനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. അഞ്ച് വ്യത്യസ്‌ത നിറങ്ങളിലാണ് വാഹനം നൽകിയിരിക്കുന്നത്. മിഡ് നൈറ്റ് ബ്ലൂ മെറ്റാലിക്, അമേസിംഗ് വൈറ്റ്, ബ്ലാക്, റിബൽ റെഡ് മെറ്റാലിക്, മാറ്റ് ക്രൈസ്‌റ്റ് മെറ്റാലിക് എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാകുന്നത്.

POWER8.52PHP @ 6500 RPM,

TORQUE 10.54NM @ 5000 RPM,

MILEAGE 60KMPL .

EX SHOWROOM PRICE PRICE 68,237

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS