വനിതാ മതിൽ തീർക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് വി.എസ് അച്യുതാനന്ദൻ

Tuesday 04 December 2018 8:04 PM IST
kaumudy-news-headlines

1. നവോത്ഥാന സംഘടനകളെ അണി നിരത്തി വനിതാ മതിൽ തീർക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് ഭരണ പരിഷ്‌കാര ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗ സമരം എന്ന് വി.എസ്. ജാതി സംഘടനകൾക്ക് ഒപ്പമുള്ള വർഗ സമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ല എന്നും പ്റതികരണം. അതേസമയം, വനിതാ മതിൽ വിജയിപ്പിക്കാൻ എൽ.ഡി.എഫ് യോഗത്തിൽ തീരുമാനം. മുന്നണിയുമായി സഹകരിക്കുന്നവരെയും പരിപാടിയിൽ പങ്കെടുപ്പിക്കും. പരമാവധി സ്ത്റീ പങ്കാളിത്തം ഉറപ്പാക്കണമെന്ന നിർദ്ദേശവും യോഗത്തിൽ.

2. അതേസമയം, വനിതാ മതിലിൽ അണിചേരും എന്ന് പ്റഖ്യാപിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്റട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത് പരസ്പര സ്‌നേഹവും സഹകരണവും നിലനിറുത്താൻ ഉപകരിക്കും. രാഷ്ട്റീയ ഭേദമന്യേ എല്ലാവരും വനിതാ മതിലിൽ പങ്കെടുക്കണം എന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിൽ ഭക്തർക്ക് ഒപ്പം തന്നെയാണ്. നിലപാടിൽ മാറ്റമില്ല. നവോത്ഥാനവും ശബരിമലയുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല.

3. നവോത്ഥാനം പറയാൻ ആര് വിളിച്ചാലും പോകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വനിതാ മതിൽ വിജയിപ്പിക്കാൻ കഴിയുന്ന എല്ലാ സഹായവും ചെയ്യാൻ എസ്.എൻ.ഡി.പി യോഗം കൗൺസിൽ തീരുമാനം. ശബരിമല പ്റശ്നം യോഗം ചർച്ച ചെയ്തില്ല. യുവതികളായ വിശ്വാസികൾ ശബരിമലയിൽ പോകില്ലെന്നാണ് കരുതുന്നത് എന്നും വെള്ളാപ്പള്ളി നടേശൻ.

4. ശബരിമല സമരം സെക്റട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റിയത് ഉൾപ്പെടെയുള്ള ബി.ജെ.പിയിലെ ഭിന്നതയ്ക്ക് പരിഹാരം കാണാൻ ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലേക്ക്. സംസ്ഥാന അധ്യക്ഷൻ ശ്റീധരൻപിള്ളയെ പദവിയിൽ നിന്ന് മാറ്റാൻ പാർട്ടിയിൽ ഒരു വിഭാഗം ശ്റമം തുടങ്ങിയതായി സൂചന. ശ്റീധരൻപിള്ളയ്ക്ക് എതിരായ പരാതി വ്യാപകമായതിനെ തുടർന്ന് ദേശീയ ജനറൽ സെക്റട്ടറി സരോജ് പാണ്ഡെ അടക്കമുള്ള നാലംഗ എം.പിമാരുടെ സംഘത്തെ കേരളത്തിലേക്ക് അയച്ചിരുന്നു

5. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷം ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ എത്തും. പാർട്ടി സംസ്ഥാന ഘടകത്തിലുണ്ടായ പ്റശ്നങ്ങൾ ദേശീയ അധ്യക്ഷൻ പരിഹരിക്കും എന്ന പ്റതീക്ഷയിൽ നേതാക്കൾ. ബി.ജെ.പി ജനറൽ സെക്റട്ടറി കെ.സുരേന്ദ്റനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതിൽ ശക്തമായ പ്റതിഷേധം സംഘടിപ്പിക്കാത്തതിലും സംസ്ഥാന അധ്യക്ഷന് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു

6. കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന നേതൃയോഗത്തിലും ശ്റീധരൻപിള്ളയ്ക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനും സംസ്ഥാന മന്ത്റിമാരുടെ ഔദ്യോഗിക പരിപാടികളിൽ കരിങ്കൊടി പ്റതിഷേധം ഉൾപ്പെടെ സമര പരിപാടികൾ നടത്താനും യോഗത്തിൽ തീരുമാനിച്ചിരുന്നു. യുവതി പ്റവേശനത്തിന് എതിരല്ല സമരമെന്ന പ്റസ്താവനയും യുവമോർച്ച യോഗത്തിലെ ശ്റീധരൻപിള്ളയുടെ പ്റസംഗവും ശബരിമല സമരത്തിന് തിരിച്ചടി ആയെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ

7. ശബരിമലയിൽ യുവതീ പ്റവേശനം നടപ്പാക്കാൻ കൂടുതൽ സൗകര്യം ഒരുക്കണം എന്ന് കാണിച്ച് ഹൈക്കോടതിയിൽ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം. അതിനായി കൂടുതൽ സമയം അനുവദിക്കണം. ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കുന്നത് വരെ സാവകാശം വേണം എന്നാണ് ആവശ്യം. പരിമിതികൾക്ക് ഉള്ളിൽ നിന്ന് ചെയ്യാവുന്ന കാര്യങ്ങൾ തീർത്ഥാടകർക്കായി ഒരുക്കിയിട്ടുണ്ട് എന്നും ദേവസ്വം ബോർഡ്

8. ശബരിമല ദർശനത്തിന് സംരക്ഷണം തേടി നാല് യുവതികൾ നൽകിയ ഹർജിയിൽ ആണ് ദേവസ്വം ബോർഡ് സത്യവാങ്മൂലം സമർപ്പിച്ചത്. പമ്പയിലും സന്നിധാനത്തും ശുചിമുറികൾ അടക്കം സൗകര്യം ഒരുക്കും എന്നും ശബരിമലയിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള പറ്റിയും സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. അതേസമയം, ശബരിമല വിഷയത്തിൽ തനിക്ക് എതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ദേവസ്വം ബോർഡ് പ്റസിഡന്റ് എ പദ്മകുമാർ

9. താൻ മുഖ്യമന്ത്റിയുടെ അടിമ എന്നും അദ്ദേഹം തന്നെ ശകാരിച്ചെന്നും തരത്തിലുള്ള വാർത്തകൾ പ്റചരിച്ചിരുന്നു. ഈ വാർത്തകൾ എല്ലാം അടിസ്ഥാന രഹിതമാണ്. തന്റെ സ്ഥാനം നഷ്ടപ്പെട്ടാൽ സന്തോഷിക്കുന്ന ചിലരാണ് രാജിയെ കുറിച്ച് പ്റചരിപ്പിക്കുന്നത് എന്നും വ്യക്തമാക്കി

10. ദുരുദ്ദേശപരമായ ഹർജി നൽകിയതിന് ഹൈക്കോടതി വിധിച്ച പിഴ അടയ്ക്കില്ല എന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്റൻ. ഹൈക്കോടതിക്ക് മുകളിൽ കോടതി ഉണ്ട്. വിധിക്ക് എതിരെ സുപ്റീംകോടതിയെ സമീപിക്കാൻ ആണ് തീരുമാനം. വില കുറഞ്ഞ പ്റശസ്തി തനിക്ക് ആവശ്യമില്ല എന്നും കോടതിയിൽ അഭിഭാഷകൻ മാപ്പ് പറഞ്ഞതിനെ കുറിച്ച് അറിയില്ല എന്നും എന്നും ശോഭാ സുരേന്ദ്റൻ

11. കേന്ദ്റ മന്ത്റിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചു എന്ന് കാട്ടി ശോഭാ സുരേന്ദ്റൻ നൽകിയ ഹർജി രൂക്ഷ വിമർശനങ്ങളോടെ തള്ളിയ കോടതി 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചിരുന്നു. വില കുറഞ്ഞ പ്റശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും കോടതി ശാസിച്ചു. ഹർജിയിൽ ഉന്നയിച്ചത് വികൃതമായ ആരോപണങ്ങൾ എന്നും നടപടി എല്ലാവർക്കും ഒരു പാഠമാകണം എന്നും കോടതി പറഞ്ഞു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS