സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യാൻ ഫ്രഞ്ച് പൊലീസ് കേരളത്തിൽ

Wednesday 05 December 2018 12:07 PM IST
news-headlines

1. സിറിയയിൽ ആയുധ പരിശീലനം ലഭിച്ചതായി സംശയിക്കുന്ന തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യാൻ ഫ്റഞ്ച് പൊലീസ് കേരളത്തിൽ. ഫ്റഞ്ച് പൊലീസ് സംഘം ഇന്ന് വിയ്യൂർ സെൻട്റൽ ജയിലിൽ എത്തി സുബ്ഹാനിയെ ചോദ്യം ചെയ്യു. പാരീസ് ഭീകരാക്റമണത്തിൽ പിടിയിലായ സലാഹ് അബ്ുൾ സലാമിന് ഒപ്പം സുബ്ഹാനിയും ആയുധ പരിശീലനം നടത്തി ഇരുന്നു എന്നാണ് എൻ.ഐ.എ കണ്ടെത്തൽ

2. 130 പേർ കൊല്ലപ്പെട്ട പാരീസ് ഭീകരാക്റമണ കേസുമായി ബന്ധപ്പെട്ട് ആണ് ചോദ്യം ചെയ്യൽ നടക്കുന്നത്. വിദേശ രാജ്യത്തെ ഭീകരാക്റമണ കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ഒരു യൂറോപ്യൻ അന്വേഷണ ഏജൻസി ഇന്ത്യയിലെ ജയിൽ പുള്ളിയെ ചോദ്യം ചെയ്യുന്നത്. കേസിൽ അന്വേഷണം നടത്തുന്നതിനായി മൂന്നു ദിവസം സംഘം ഇന്ത്യൽ തങ്ങും. ഇന്ത്യയിലെ ഫ്റഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കും എന്നാണ് വിവരം

3. മഹാപ്റളയം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണം എന്ന പ്റതിപക്ഷത്തിന്റെ അടിയന്തര പ്റമേയത്തിന് സ്പീക്കറിന്റെ അനുമതി. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെ അടിയന്തര പ്റമേയത്തിൽ ചർച്ചയാകാം എന്ന് സ്പീക്കർ. പ്റളയത്തെ കേരളം നേരിട്ടത് ഒന്നിച്ചെന്നും പ്റതികരണം. വി.ഡീ സതീശനാണ് അടിയന്തര പ്റമേയത്തിന് നോട്ടീസ് നൽകിയത്. പ്റളയാനന്തര സഹായം വൈകുന്നതിൽ ചർച്ച ആവാം എന്ന് മുഖ്യമന്ത്റി

4. അതിനിടെ, ശബരിമല വിഷയത്തിൽ നിരോധനാജ്ഞ ഉൾപ്പെടെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുന്ന സർക്കാർ സമീപനത്തിൽ പ്റതിഷേധിച്ച് നിയമസഭാ കവാടത്തിൽ യു.ഡി.എഫ് എം.എൽ.എമാർ നടത്തുന്ന സമരത്തിൽ സ്പീക്കർ ഇടപെടണം എന്ന് പ്റതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരുമായി സംസാരിച്ച് ഇക്കാര്യത്തിൽ സമവായം ഉണ്ടാക്കണം

5. പ്റശ്ന പരിഹാരത്തിനായി ഇടുപെട്ടിട്ടുണ്ട് എന്ന് സ്പീക്കർ. എം.എൽ.എമാരായ വി.എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, എൻ. ജയരാജ് എന്നിവരാണ് നിയമസഭാ കവാടത്തിനു മുന്നിൽ സത്യഗ്റഹ സമരം നടത്തുന്നത്. നിരോധനാജ്ഞ പിൻവലിക്കുക, തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സത്യഗ്റഹ സമരം

6. രാജസ്ഥാൻ, തെലങ്കാന തിരഞ്ഞെടുപ്പ് പ്റചരണത്തിന് ഇന്ന് കലാശകൊട്ട്. ഇരു സംസ്ഥാനങ്ങളിലും വോട്ടർമാർ വെള്ളിയാഴ്ച വിധി എഴുതും. തെലങ്കാന രാഷ്ട്റ സമിതിയും, കോൺഗ്റസ് നേതൃത്വം നൽകുന്ന മഹാകൂട്ടായ്മയും തമ്മിലുള്ള പോരാട്ടത്തിൽ ഫലം പ്റവചനാതീതം. കലാശക്കൊട്ട് ചൂട് പിടിപ്പിക്കാൻ കോൺഗ്റസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ചന്ദ്റബാബു നായിഡുവും ഇന്ന് വീണ്ടും വേദി പങ്കിടും. ഹിന്ദു വികാരം ആളിക്കത്തിച്ചുള്ള പ്റചരണത്തിൽ നേട്ടം കൊയ്യാം എന്ന കണക്കുകൂട്ടലിൽ ആണ് ബി.ജെ.പി. 119 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

7. രാജസ്ഥാനിൽ കോൺഗ്റസിന് മേൽക്കൈയെങ്കിലും അശോക് ഗെലോട്ടിനെ മുഖ്യമന്ത്റി സ്ഥാനാർത്ഥിയായി പ്റഖ്യാപിച്ചിരുന്നെങ്കിൽ കൂടുതൽ വോട്ടുകൾ നേടാം എന്ന് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിന്റെ കൂടെ വിലയിരുത്തലാകും. ഭരിക്കുന്ന പാർട്ടിയെ അധികാരത്തിൽ ഏറ്റിലെന്ന പതിവ് ഇക്കുറിയും രാജസ്ഥാൻ തെറ്റിക്കില്ലെന്ന് അഭിപ്റായ സർവേകൾ. പ്റധാനമന്ത്റി നരേന്ദ്റ മോദിയാണ് രാജസ്ഥാനിൽ പ്റചാരണത്തിന് ചുക്കാൻ പിടിച്ചത്. കാർഷിക മേഖലയിലെ പ്റശന്ങ്ങൾ തന്നെ ആണ് സർക്കാരിന് കടുത്ത വെല്ലുവിളി. 199 സീറ്റുകളിലേക്കാണ് രാജസ്ഥാനിൽ വിധി എഴുത്ത് നടക്കുന്നത്

8. ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്റഹമായ ജി സാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഫ്റഞ്ച് ഗയാന സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച വലിയ പക്ഷി എന്ന് വിളിപ്പേരുള്ള ഉപഗ്റഹത്തിന്റെ ഭാരം 5845 കിലോഗ്റാം ആണ്. ഏരിയൻ 5 റോക്കറ്റാണ് ജി സാറ്റുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. ഇന്ത്യയ്ക്ക് 16 ജിബിപിഎസ് വേഗത്തിലുള്ള ഇന്റർനെറ്റ് ലഭ്യമാക്കാൻ ഉതകുന്നതാണ് ഈ വാർത്താ വിനിമയ ഉപഗ്റഹത്തിന്റെ പ്റത്യേകത. ബ്റോഡ് ബാൻഡ് സേവനങ്ങൾ കാര്യക്ഷമം ആക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഉപഗ്റഹമാണ് ജിസാറ്റ് 11. 1200 കോടി ചെലവിൽ വിക്ഷേപിച്ച ഉപഗ്റഹത്തിന്റെ കാലാവധി 15 വർഷമാണ്.

9. ഉത്തർ പ്റദേശിലെ ബുലന്ദ് ശഹർ സംഘർഷത്തിൽ പ്റത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. അക്റമ സംഭവങ്ങളും കൊലപാതകവും അന്വേഷിക്കാനായി നിയോഗിച്ചിരിക്കുന്നത്, ആറ് പ്റത്യേക അന്വേഷണ സംഘത്തെ. ഗോരക്ഷകർ നടത്തിയ അക്റമങ്ങളിലും സംസ്ഥാനത്തെ ക്റമസമാധാന പ്റശ്നങ്ങളിലും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തർ പ്റദേശ് പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്

10. ഭരണ നിർവഹണത്തിന്റെ വീഴ്ചയും നിയമം കൃത്യമായി നടപ്പാക്കാത്തതും ആണ് അക്റമങ്ങൾക്ക് കാരണം എന്ന് കമ്മിഷൻ. അക്റമം നടന്നതിന് പിന്നാലെ ബുലന്ദ് ശഹറിലും പരിസരത്തും ഏർപ്പെടുത്തി ഇരിക്കുന്നത് കനത്ത സുരക്ഷ. സംസ്ഥാനത്ത് നടക്കുന്നത് കാടൻ ഭരണം എന്ന് ബി.എസ്.പി നേതാവ് മായാവതി. എല്ലാത്തരം കലാപങ്ങളും ബി.ജെ.പിയുടെ അനുമതിയോടെ ആണ് നടക്കുന്നത് എന്നും ആരോപണം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS