ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് എതിരെ ഹൈക്കോടതി

Thursday 06 December 2018 12:04 PM IST
kaumudy-news-headlines

1. ബി. ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് എതിരെ ഹൈക്കോടതി. സുരേന്ദ്രന്‍ സുപ്രീം കോടതി വിധി മാനിച്ചില്ലെന്ന് ഹൈക്കോതി വിമര്‍ശനം. പ്രതിഷേധ ദിനത്തില്‍ സുരേന്ദ്രന്‍ എന്തിന് ശബരിമലയില്‍ പോയി എന്ന് ചോദ്യം. ശബരിമലയില്‍ ഭക്തര്‍കാട്ടുന്ന കാര്യമല്ല സുരേന്ദ്രന്‍ ചെയ്തത്. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ആവില്ല എന്നും പരാമര്‍ശിച്ച കോടതി ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്ക് മാറ്റി

2. വിഷയത്തില്‍ സര്‍ക്കാരിനും കോടതി വിമര്‍ശനം. സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടാന്‍ ആകും. സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും സര്‍ക്കാരിനോട് കോടതിയുടെ ചോദ്യം. മന്ത്രിമാര്‍ക്ക് എതിരെയും കേസുകള്‍ ഇല്ലേ എന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ ഒളിയമ്പ്

3. കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ പൂര്‍ണ്ണമായും എതിര്‍ക്കുന്ന നിലപാടായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാരിന്റേത്. സുരേന്ദ്രന്‍ നിയമം കൈയിലെടുത്തു. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ വകവരുത്താന്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തി എന്നും സര്‍ക്കാര്‍

4. മാദ്ധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം സര്‍ക്കാര്‍ ഹനിക്കുന്നതായി ആരോപിച്ച് സഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. മാദ്ധ്യമ നിയന്ത്രണ സര്‍ക്കുലറിനെ കുറിച്ച് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യം. കെ.സി.ജോസഫ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതും ഒരു വിളിപ്പാട് അകലെ നിര്‍ത്തുന്നതും ആണ് സര്‍ക്കാര്‍ സമീപനം എന്നും ജോസഫ്

5. നിലവില്‍ മാദ്ധ്യമങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ നടത്തുന്നത് നിയന്ത്രണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം. പൊതു സ്ഥലത്ത് മന്ത്രിമാരെ മാദ്ധ്യമങ്ങള്‍ സമീപിക്കരുത് എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധം. ഇക്കാര്യത്തില്‍ പിണറായി പിന്തുടരുന്നത് നരേന്ദ്രമോദിയുടെ ശൈലി എന്നും, ആഭ്യന്തര വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത് വഴിവിട്ടെന്നും കെ.സി ജോസഫ് നിയമസഭയില്‍ ആരോപിച്ചു

6. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സര്‍ക്കുലറില്‍ മാദ്ധ്യമ നിയന്ത്രണം ഇല്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. മാദ്ധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ചരിത്രമാണ് പാര്‍ട്ടിക്കുള്ളത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട് എന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു

7. ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ തന്ത്രിക്ക് അനുവാദം ഇല്ലെന്ന് മന്ത്രി കടകംപള്ളി. തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ ഒരാള്‍ മാത്രം. തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ ബോര്‍ഡിന് അവകാശം ഉണ്ടെന്നും, തന്ത്രി ബോര്‍ഡിന്റെ അച്ചടക്ക നടപടികള്‍ക്ക് വിധേയന്‍ എന്നും ദേവസ്വം മന്ത്രി നിയമസഭയില്‍

8. ബോര്‍ഡിന്റെ അവകാശം അനുസരിച്ചാണ് തന്ത്രിയോട് വിശദീകരണം തേടിയത്. തന്ത്രി നല്‍കിയ വിശദീകരണം പരിശോധിച്ചു വരിക ആണ്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ശബരിമലയിലെ സൗകര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട് എന്നും സഭയില്‍ മന്ത്രിയുടെ വിശദീകരണം

9. രാഷ്ട്രീയം നോക്കിയല്ല ശബരിമലയിലെ അന്നദാനം. അന്നദാനം നടത്തുന്നത് ഒരു രാഷ്ട്രീയ സംഘടനയുടെയും നേതൃത്വത്തില്‍ അല്ല. ശബരിമലയിലെ ജീവനക്കാരെ സംബന്ധിച്ച് കെ.പി. ശശികലയുടെ വിവാദ പരാമര്‍ശത്തില്‍ കോടതിയെ സമീപിക്കും എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

10. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ കൈവശം നിരവധി നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്ന് സി.ബി.ഐ. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയ്ക്കുള്ളില്‍ കഴിയുന്ന അത്ര വിവരങ്ങള്‍ ശേഖരിക്കാന്‍ ആവും എന്നാണ് പ്രതീക്ഷ. ഡയറക്ടറുടെ താല്കാലിക ചുമതലയുള്ള നാഗേശ്വര റാവുവിന്റെ നേതൃത്വത്തില്‍ ആണ് നടപടികള്‍ പുരോഗമിക്കുന്നത്

11. ഇന്നലെ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ചോദ്യം ചെയ്യല്‍ അര്‍ധരാത്രി മുഴുവന്‍ നീണ്ടതായി സൂചന. ഇടപാടുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ചോദിച്ചറിയാന്‍ കഠിനമായ ചോദ്യമുറകള്‍ സി.ബി.ഐ സ്വീകരിക്കുന്നതായി വിവരം. ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച മിഷേലിനെ വൈദ്യ പരിശോധനയ്ക്കും വിധേയനാക്കി ഇരുന്നു. ഇടപാടുമായി ബന്ധപ്പെട്ട പണം ഇടപാടുകളും രേഖകളിലെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും ചോദിച്ചറിയാന്‍ ശ്രമിക്കുന്നത്

12. റഫാല്‍ ആരോപണങ്ങളുമായി അക്രമം തുടരുന്ന കോണ്‍ഗ്രസിനെ നേരിടാന്‍ ലഭിച്ച പിടിവിള്ളിയെ പരമാവധി ഉപയോഗിക്കുക ആണ് നരേന്ദ്രമോദി സര്‍ക്കാര്‍. നെഹ്റു കുടുംബത്തിലേക്ക് വിരള്‍ ചൂണ്ടുന്ന അഴിമതിയെ എങ്ങനെ നേരിടണം എന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രിസ്റ്റ്യന്‍ മിഷേലില്‍ നിന്ന് പുറത്തു വരുന്ന വിവരങ്ങള്‍ എങ്ങനെ കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കും എന്നതില്‍ ഉറ്റുനോക്കി ദേശിയ രാഷ്ട്രീയം

13. പുതുവത്സര ദിനത്തില്‍ നവോത്ഥാന കൂട്ടായ്മ വിളിച്ചോതി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന വനിതാ മതില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. പരിപാടിയുടെ മുഖ്യസംഘാടനം വഹിക്കുക, സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പ് ആയിരിക്കും

14. മന്ത്രിമാര്‍ക്ക് നേരിട്ട് ചുമതല നല്‍കി വനിതാ മതില്‍ വിജയിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം, പരിപാടിക്ക് എതിരെ വി.എസ് അച്യുതാനന്ദനും പ്രതിപക്ഷവും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ. ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. വരുന്ന 10, 11, 12 തിയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കും

15. പി.ആര്‍.ഡിയെ പ്രചരണത്തിന്റെ ചുമതല വഹിക്കും. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സന്നദ്ധതയുളള സാമൂഹ്യ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ആയിരുന്നു വനിതാ മതില്‍ നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടത് മുന്നണി യോഗവും വനിത മതിലിന് പിന്തണ പ്രഖ്യാപിച്ചിരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS