കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും എന്ന് രമേശ് ചെന്നിത്തല

Friday 07 December 2018 5:16 PM IST
news

1. കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ സര്‍ക്കാരിന് എതിരെ നിയമ നടപടിക്ക് ഒരുങ്ങി ബി.ജെ.പി. സുരേന്ദ്രനെ ജയിലില്‍ ഇട്ടതില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സുരേന്ദ്രന്‍ ജയിലിന് പുറത്തേക്ക് വരുന്നത് വര്‍ധിത വീര്യത്തോടെ. സര്‍ക്കാരിന്റേത് നിയമ ലംഘനങ്ങളുടെ ഘോഷയാത്ര എന്നും പ്രതികരണം

2. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ അറസ്റ്റിലായ കെ. സുരേന്ദ്രന് ഹൈക്കോടതി രാവിലെ കര്‍ശന ഉപാധികളോടെ ആണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നിവയാണ് ഉപാധികള്‍. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്‌പോര്‍ട്ടും കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരുന്നു കോടതി ഉത്തരവ്

3. ശബരിമല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന്‍ 21 ദിവസങ്ങള്‍ക്കു ശേഷമാണ് ജയില്‍ മോചിതന്‍ ആകുന്നത്. ചിത്തിര ആട്ട വിശേഷ ദിവസം 52 കാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് ജാമ്യം അനുവദിക്കരുത് എന്ന് സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി വാദിച്ചു എങ്കിലും കോടതി അവയെല്ലാം തള്ളുക ആയിരുന്നു

4. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധം, മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ് അച്യുതാനന്ദന്‍ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യം ആക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയും സ്ഥലം ഏറ്റെടുപ്പ് നടത്തിയത് വി.എസ് അച്യുതാനന്ദന്‍ എന്നും ചെന്നിത്തല

5. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് തന്നെ വിമാന താവളത്തിന്റെ 90 ശതമാനം പണികളും പൂര്‍ത്തി ആയിരുന്നു. റണ്‍വേയുടെ ദൂരം കുറഞ്ഞതിന് സമരം ചെയ്ത ആളാണ് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സര്‍ക്കാര്‍ കാട്ടിയത് അല്‍പ്പത്തം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കൊണ്ടു വന്നിറക്കിയ ശേഷം ഉദ്ഘാടനത്തിന് എന്ത് പ്രസക്തി എന്നും ചെന്നിത്തല

6. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികളും വേഗത്തില്‍ പരിഗണിക്കാന്‍ കഴിയില്ല എന്ന് സുപ്രീംകോടതി. സാധാരണ നിലയില്‍ മാത്രമേ ഹര്‍ജികള്‍ പരിഗണിക്കാനാവൂ. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമര്‍ശം. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുക, ശബരിമല മേല്‍നോട്ട സമിതിയെ നിയോഗിച്ച ഉത്തരവ് സ്റ്റേ ചെയ്യുക എന്നിവ ആയിരുന്നു സര്‍ക്കാരിന്റേ ആവശ്യങ്ങള്‍

7. കേസ് നിലവിലെ രീതി അനുസരിച്ചു മാത്രമേ എന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ക്രിസ്മസ് അവധിയ്ക്കു ശേഷം മാത്രമേ രണ്ടു ഹര്‍ജികളും കോടതിയുടെ പരിഗണനയ്ക്ക് എത്തൂ. അവധിയ്ക്കു ശേഷം ജനുവരി 10ന് ആണ് കോടതി തുറക്കുക

8. 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. ആലപ്പുഴയില്‍ മൂന്ന് ദിവസമായാണ് ഇത്തവണ കലോത്സവം നടക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തി. 29 വേദികളിലായി 61 ഇനങ്ങളിലാണ് ഇന്ന് മത്സരങ്ങള്‍ നടക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ ഭാവിയിലും മൂന്ന് ദിവസം മതിയന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍

9. മത്സരങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത് 30 വേദികള്‍. പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. 251 അപ്പീലുകളാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. അപ്പീലുകളുടെ എണ്ണം കുറഞ്ഞത് ജില്ലാതല മത്സരങ്ങളിലെ സുതാര്യത ആണ് തെളിയിക്കുന്നത് എന്ന് വിദ്യാഭ്യാസ മന്ത്രി. വിജിലന്‍സ് നിരീക്ഷണത്തില്‍ ആവും ഇത്തവണ മത്സരങ്ങള്‍ എന്നും പ്രതികരണം

10. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ എല്‍.ജെ.ഡി നേതാവ് ശരത് യാദവ് അപമാനിച്ചു എന്ന് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വസുന്ധര രാജെ. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ശരത് യാദവിന്റെ പ്രസ്താവന ഞെട്ടലുണ്ടാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശരത് യാദവിന് എതിരെ മാതൃകാ പരമായ നടപടി എടുക്കണം എന്നും വസുന്ധര രാജെ. പ്രതികരണം, സ്ത്രീകള്‍ക്കായുള്ള പിങ്ക് ബൂത്തില്‍ എത്തി വോട്ടു ചെയ്ത ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട്

11. വസുന്ധരയുടെ ശരീരഭാരം കൂടി എന്നും ക്ഷീണിതയായ അവരെ വിശ്രമിക്കാന്‍ അനുവദിക്കണം എന്നുമായിരുന്നു തിരഞ്ഞെടുപ്പ് റാലിക്കിടെ ശരത് യാദവിന്റെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസും സഖ്യകക്ഷികളും അവരുടെ ഭാഷാ പ്രയോഗത്തെ നിയന്ത്രിക്കണം. ശരത് യാദവിന്റെ പരാമര്‍ശത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതായി ബി.ജെ.പി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS