ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി ഒരു യുവതി കൂടി

Wednesday 09 January 2019 7:38 PM IST
news

1. ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി ഒരു യുവതി കൂടി. ഇന്നലെ ശബരിമല ദര്‍ശനം നടത്തിയെന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത് 35കാരിയായ ചാത്തന്നൂര്‍ സ്വദേശി മഞ്ജു. കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവാണ് മഞ്ജു. ഫെയ്സ്ബുക്ക് ലൈവിലൂടെ ഉള്ള വെളിപ്പെടുത്തല്‍ ഇന്നലെ രാവിലെ ഏഴ് മണിക്ക് പൊലീസ് സംരക്ഷണം ഇല്ലാതെ ദര്‍ശനം നടത്തി എന്ന്.

2. മറ്റ് തീര്‍ത്ഥാടകര്‍ക്ക് ഒപ്പം താന്‍ എത്തിയത് വേഷം മാറി എന്നും വെളിപ്പെടുത്തല്‍. നേരത്തെ മകരവിളക്കിനോട് അനുബന്ധിച്ച് പുല്ലുമേട് വഴി യുവതികള്‍ എത്തുമെന്ന് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടങ്ങള്‍ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.3. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. ഈ മാസം 29ന് രാഹുല്‍ കേരളത്തില്‍ എത്തും. മുല്ലപ്പളളി നയിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യാത്രയുടെ ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍വഹിക്കും. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയാണ് യാത്ര.

4. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുനസംഘടന ചര്‍ച്ചകള്‍ പൂര്‍ത്തിയായത് ആയി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ മാസം പതിനഞ്ചിനകം പ്രഖ്യാപനം ഉണ്ടാകും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമഗ്ര അഴിച്ചുപണി വേണ്ടെന്ന നിലപാടില്‍ എ, ഐ ഗ്രൂപ്പുകള്‍. ഇത് സംബന്ധിച്ച ധാരണയായത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍

5. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡി.സി.സി പ്രസിഡന്റുമാരുടെയും കെ.പി.സി.സി ഭാരവാഹികളുടെയും സംയുക്ത യോഗം ചേരും. കെ പി സി സി അംഗങ്ങളുടെ ജനറല്‍ ബോഡി യോഗവും ലോക്സഭാ മണ്ഡലങ്ങളുടെ ചാര്‍ജുളള നേതാക്കളുടേയും ജില്ലാതല സംഘടനാ കാര്യ സമിതി അംഗങ്ങളുടേ യോഗവും ജനുവരി 11 ന് ഇന്ദിരാ ഭവനില്‍ നടക്കും.

6. അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കളക്ടറും ആയിരുന്ന ടി.ഒ സൂരജിന് എതിരെ നടപടി. സൂരജിന്റെ എട്ട് കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. നടപടി, അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കുറ്റപത്രം നല്‍കിയതിന് പിന്നാലെ. സൂരജ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തല്‍

7. കേസില്‍ സൂരജിന് എതിരെ അന്വേഷണം ആരംഭിച്ചത് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന കാലത്ത്. അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് തെളിഞ്ഞതോടെ വിജിലന്‍സ് സൂരജിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. സൂരജിന് എതിരായ നടപടി 2004 മുതല്‍ 2014 വരെയുള്ള വരുമാനത്തിന്റെ കണക്ക് വച്ച്

8. തിരുവനന്തപുരത്ത് എസ്.ബി.ഐ ട്രഷറി ബാങ്ക് അക്രമിച്ച സംഭവത്തില്‍ 15 പേര്‍ക്ക് എതിരെ കേസ് എടുത്ത് പൊലീസ്. പ്രതികള്‍ക്ക് എതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം ഏഴ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. ബാങ്ക് അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഒരു സംഘം മാനേജറുടെ ക്യാബിനില്‍ എത്തി ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തത് ഇന്ന് രാവിലെ 11 മണിയോടെ

9. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗം നടന്നതിന് അടുത്തുള്ള ബാങ്കിലാണ് സംഭവം നടന്നത്. പൊലീസ് നടപടി, കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് ഡി.സി.പി ചൈത്ര തെരേസ അറിയിച്ചതിന് പിന്നാലെ. ബാങ്കിലേക്ക് ഇരച്ചു കയറിയ 15ഓളം സമരക്കാര്‍ മാനേജരുടെ ക്യാബിനും ഓഫീസും അടിച്ചു തകര്‍ത്തു. കമ്പ്യൂട്ടറും അടിച്ചു തകര്‍ത്തു

10. ബാങ്കിന്റെ മുകള്‍ നിലയില്‍ എത്തിയ പണിമുടക്ക് അനുകൂലികള്‍ ജീവനക്കാരോട് പുറത്തിറങ്ങാനും ബാങ്ക് ഇന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആവില്ല എന്നും അറിയിച്ചു. ഇത് അനുസരിച്ച് ജീവനക്കാര്‍ പുറത്തിറങ്ങി. തുടര്‍ന്ന് ബാങ്ക് മാനേജരുടെ മുറിയില്‍ എത്തിയ ജീവനക്കാര്‍ പ്രകോപിതരാവുകയും അക്രമം നടത്തുകയും ആയിരുന്നു. സംഭവത്തിന് ശേഷം സമരക്കാര്‍ ഇറങ്ങിപോയി എന്ന് ബാങ്ക് മാനേജര്‍ അറിയിച്ചു

11. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന് കോണ്‍ഗ്രസുമായുള്ള ബന്ധം ദുരൂഹം. മിഷേലിനെ ഇന്ത്യയില്‍ എത്തിച്ചത് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ എന്നതുകൊണ്ട് മാത്രം അല്ല. ഫ്രാന്‍സുമായുള്ള മറ്റ് ചില വിമാന കരാറില്‍ മിഷേലിന് ബന്ധം ഉള്ളതായി സംശയിക്കേണ്ടി ഇരിക്കുന്നു എന്നും റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസിന് മോദിയുടെ ഒളിയമ്പ്

12. സാമ്പത്തിക സംവരണം രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമം നടക്കുന്നു. പൗരത്വ ബില്‍ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്നും മഹാരാഷ്ട്രയിലെ സോലാപൂരില്‍ നടന്ന റാലിയില്‍ നരേന്ദ്രമോദി. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ആയിരുന്നു മോദിയുടെ പരാമര്‍ശം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS