ദീപികയിലെ മുഖ പ്രസംഗത്തിന് എതിരെ ആഞ്ഞടിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര

Thursday 10 January 2019 12:26 PM IST
kaumudy-news-headlines

1. ദീപികയിലെ മുഖ പ്രസംഗത്തിന് എതിരെ ആഞ്ഞടിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. തന്നെ സഭയില്‍ നിന്ന് പുറത്താക്കും എന്ന ആരോപണത്തെ തെല്ലും ഭയപ്പെടുന്നില്ലെന്ന് ലൂസി. സഭയുടെ ആരോപണങ്ങളെല്ലാം അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നം. ഇത്തരക്കാര്‍ എന്ത് തരം സന്യാസത്തെ കുറിച്ചാണ് വീമ്പിളക്കുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നും കൗമുദി ഫ്ളാഷിന് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ തുറന്നു പറച്ചില്‍. വാര്‍ത്താ മാദ്ധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രിഗേഷനിലെ ചിലര്‍. ഇക്കാര്യത്തില്‍ വിശദീകരണം തേടി എഫ്.സി.സിയെ സമീപിച്ചു എങ്കിലും ഫലം നിരാശ ആയിരുന്നു

2. താന്‍ സന്യാസിസഭയുടെ സ്വത്ത്. തിരുവസ്ത്രം അണിഞ്ഞത്, സ്വന്തം സ്വത്തുക്കള്‍ എല്ലാം സഭയ്ക്ക് എഴുതി കൊടുത്ത ശേഷം. ലോണ്‍ എടുത്ത് കാര്‍ വാങ്ങിയത് അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി. കന്യാസ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പഠിക്കാനോ ലൈസന്‍സ് എടുക്കാനോ നിലവില്‍ യാതൊരു വിലക്കും ഇല്ല. സഭ ഇപ്പോള്‍ പിന്തുടരുന്നതില്‍ പലതും ക്രൈസ്തവ ധര്‍മ്മം അല്ല. വനിതാ മതിലിനെ പിന്തുണച്ച് ഫേസ് ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത് ബോധപൂര്‍വം. കണ്ടുമുട്ടിയ പുരോഹിതരില്‍ കുറച്ചു പേര്‍ മാത്രമേ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്നുള്ളൂ എന്നും സന്യാസിനിയുടെ തുറന്നു പറച്ചില്‍

3. വൈകി ആണെങ്കിലും ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡന കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് സ്വാഗതാര്‍ഹം. തീരുമാനത്തില്‍ സന്തോഷം ഉണ്ട്. ഇരകള്‍ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണം. സഭ സംരക്ഷിക്കേണ്ട കന്യാസ്ത്രീകള്‍ കോഴി കൃഷി നടത്തിയാണ് ജീവിക്കുന്നത് എന്ന് വായിക്കേണ്ടി വന്നത് വേദനാജനകം. ഇത്തരം സന്യാസി സഭകളെ തല്ലിപ്പൊളിച്ച് കളയണം എന്നും കേരളകൗമുദി ഫ്ളാഷിന് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

4. അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീംകോടതി 29ന് വാദം കേള്‍ക്കും. അതിന് മുന്‍പ് എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്മാറാന്‍ സന്നദ്ധത അറിയിച്ചതോടെ സുപ്രീംകോടതി ബെഞ്ച് പുനസംഘടിപ്പിക്കും. മുന്‍പ് ബാബറി മസ്ജിദ് കേസുമായി ബന്ധപ്പെട്ട ഒരു കേസില്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിംഗിനു വേണ്ടി യു.യു ലളിത് ഹാജരായിട്ടുണ്ട് എന്ന് സുന്നി വഖഫ് ബോര്‍ഡ് നിലപാട് എടുത്തതോടെ ആണ് യു.യു ലളിത് പിന്മാറാന്‍ സന്നദ്ധത അറിയിച്ചത്

5. രാവിലെ പത്തരയോടെ കേസ് ഭരണഘടനാ ബെഞ്ച് എടുത്തപ്പോള്‍ തന്നെ ഇന്ന് വിശദമായ വാദം കേള്‍ക്കാന്‍ തയ്യാറെന്ന് സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ അറിയിക്കുക ആയിരുന്നു. എന്നാല്‍ ഇന്ന് വാദം കേള്‍ക്കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് എന്നും വാദം കേള്‍ക്കല്‍ തീയതി തീരുമാനിക്കുക മാത്രമേ ചെയ്യൂ എന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇതിനു പിന്നാലെ ആണ് അഭിഭാഷകന്‍ ജസ്റ്റിസ് യു.യു ലളിതിന് എതിരെ ആരോപണം ഉന്നയിച്ചത്

6. രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ കോടതിയില്‍ നിന്നുണ്ടാകുന്ന ഏതു തീരുമാനവും നിര്‍ണായകമാണ്. വാദത്തിനിടെ ഉയരുന്ന നിരിക്ഷണങ്ങളും പരാമര്‍ശങ്ങളും തിരഞ്ഞടുപ്പ് ചര്‍ച്ചയെ സ്വാധീനിക്കും. കേസിനെ ഭൂമി തര്‍ക്കം മാത്രമായാണ് കാണുന്നത് എന്നായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിരീക്ഷണം. എന്നാല്‍ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിലൂടെ കേസിനെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് സമീപിക്കുന്നത് വത്യസ്മായാണ് എന്ന് വ്യക്തമായി

7. ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഇല്ലെന്ന് ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട്. പൂഞ്ച് സെക്ടറില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് ഏഴാം തവണയാണ് പാകിസ്താന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാകുന്നത്

8. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ സെക്രട്ടേറിയറ്റിനു സമീപം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ശാഖയ്ക്കു നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. എന്‍.ജി.ഒ യൂണിയന്‍ നേതാക്കളായ അശോകന്‍, ഹരിലാല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ എന്‍.ജി.ഒ യൂണിയന്റെ ജില്ലാതല നേതാക്കളാണ്. നാല് പേരാണ് ആക്രമണത്തില്‍ പങ്കെടുത്തത് എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍

9. ഇവര്‍ രണ്ട് പേരും കീഴടങ്ങിയ ആണ് എന്നാണ് സൂചന. ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും എന്ന് പൊലീസ്. ഇന്നലെ രാവിലെ പത്തേകാലോടെ പതിനഞ്ചോളം പേരടങ്ങുന്ന സംഘം ബാങ്കിലേക്ക് അതിക്രമിച്ചു കയറുക ആയിരുന്നു. മാനേജര്‍ സന്തോഷ് കരുണാകരന്റെ മുറിയിലെത്തിയ ഇവര്‍ ബാങ്ക് അടയ്ക്കണം എന്ന് ആവശ്യപ്പെടുകയും ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ആയിരുന്നു. 35,000 രൂപയുടെ നഷ്ടം ആണ് കണക്കാക്കുന്നു

10. അക്രമം തടഞ്ഞ മാനേജരെ പണിമുടക്ക് അനുകൂലികള്‍ അസഭ്യം പറഞ്ഞതായും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ മാനേജര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഡി.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ബാങ്കിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ബാങ്കിലെ 52 ജീവനക്കാരില്‍ നാലു പേര്‍ മാത്രമാണ് പണിമുടക്കിയിരുന്നത്.

11. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു തിരിച്ചെത്തിയിന് പിന്നാലെ, ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര്‍ റാവുവിന്റെ മികച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ റദ്ദാക്കി അലോക് വര്‍മ്മ. സ്വന്തം സംഘത്തിലെ 10 മുതിര്‍ന്ന ഉദ്യോഗസ്ഥരെ ആണ് സ്ഥാനമേറ്റ ഉടന്‍ നാഗേശ്വര്‍ റാവു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സ്ഥലംമാറ്റിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS