രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നാടകീയ ജയവുമായി കേരളം ക്വര്‍ട്ടര്‍ ഫൈനലില്‍

Thursday 10 January 2019 5:36 PM IST
news

1. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നാടകീയ ജയവുമായി കേരളം ക്വര്‍ട്ടര്‍ ഫൈനലില്‍. അവസാന ദിനം 297 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ കേരളം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുക ആയിരുന്നു. അര്‍ദ്ധ സെഞ്ച്വറിയുമായി കേരളത്തിന്റെ വിജയ ശില്‍പികള്‍ ആയത്, വിനൂപും സഞ്ജു സാംസണും സച്ചിന്‍ ബേബിയും. തുടര്‍ച്ചയായ രണ്ടാം തവണ ആണ് കേരളം ക്വാര്‍ട്ടറില്‍ എത്തുന്നത് . ഈ സീസണിലെ നാലാം വിജയത്തോടെ എലൈറ്റ് ഗ്രൂപ്പില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തി

2. എലൈറ്റ് ഗ്രൂപ്പില്‍ വിദര്‍ഭയും കര്‍ണാടകയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. നാലാം ജയത്തോടെ സീസണിലെ കേരളത്തിന്റെ പോയിന്റ് സമ്പാദ്യം 26 ആയി. തുടര്‍ച്ചയായ രണ്ടാം തവണ ആണ് കേരളം എലൈറ്റ് ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടുന്നത്

3. ദേശീയ പണിമുടക്ക് ദിനം തിരുവനന്തപുരത്തെ എസ്.ബി.ഐ ശാഖയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ അറസ്റ്റില്‍ ആയവരെ റിമാന്‍ഡ് ചെയ്തു. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിലാല്‍, ട്രഷറി ഡയറക്രേ്ടറ്റിലെ അസിസ്റ്റന്റ് അക്കൗണ്ടന്റ് അശോകന്‍ എന്നിവരെ ആണ് റിമാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ആണ് ഇവര്‍ കീഴടങ്ങിയത്

4. സംഭവത്തില്‍ എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സമിതി അംഗവും ജി.എസ്.ടി കമ്മിഷണറേറ്റില്‍ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം ഇന്‍സ്‌പെക്ടറുമായ ഇ. സുരേഷ് ബാബു, യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം സുരേഷ് എന്നിവരെ അടക്കം 9പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ 13 പേര്‍ ഇനിയും പിടിയില്‍ ആവാനുണ്ട്. 35,000 രൂപയുടെ നഷ്ടമാണ് സംഭവത്തില്‍ കണക്കാക്കുന്നത്

5. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ചെറുകിട വ്യാപാരികള്‍ക്കും ആശ്വാസം നല്‍കി ജി.എസ്.ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ പുറത്തു വന്നു. ഇനി മുതല്‍ 40 ലക്ഷവും അതിന് മുകളില്‍ വിറ്റുവരവുള്ള വ്യാപാരികളും വ്യവസായികളും മാത്രം ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയാവും. നേരത്തെ 20 ലക്ഷം ആയിരുന്നു ഇതിന്റെ പരിധി

6. കേരളത്തിനുള്ളില്‍ പ്രളയ സെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കി. ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കാന്‍ ആണ് അനുമതി നല്‍കിയത്. ഏതൊക്കെ ഉത്പന്നങ്ങള്‍ക്ക് മേല്‍ സെസ് ഏര്‍പ്പെടുത്തണണ്‍ എന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. ദേശീയ തലത്തില്‍ സെസ് പിരിക്കാന്‍ അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ആഴ്ച ചേര്‍ന്ന് മന്ത്രിതല ഉപസമിതി തള്ളിയിരുന്നു

7. കോംപോസിഷന്‍ സ്‌കീമിന്റെ പരിധി ഏപ്രില്‍ ഒന്ന് മുതല്‍ 1.5 കോടി ആയി ഉയര്‍ത്തി എന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. കോംപോസിഷന്‍ സ്‌കീമിനു താഴെ വരുന്നവര്‍ ഇനി മുതല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ഫ്ളാറ്റുകള്‍ക്കും റെസിഡന്‍സിനും ജി.എസ്.ടി നിരക്ക് 15-ല്‍ നിന്ന് 5ലേക്ക് താഴ്ത്തി. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വന്‍ കുതിപ്പ് നല്‍കും എന്നാണ് വിലയിരുത്തല്‍

8. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ബില്ലിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാലിറ്റി ഹര്‍ജി നല്‍കിയത്, സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരെന്ന് ആരോപിച്ച്. സാമ്പത്തികം മാത്രം അല്ല സംവരണത്തിന്റെ മാനദണ്ഡം എന്നും ഹര്‍ജിക്കാര്‍

9. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക് സഭയും രാജ്യസഭയും പാസാക്കിയതിനാല്‍ രാഷ്ട്രപതി അംഗീകാരം നല്‍കിയാല്‍ ബില്ല് യാഥാര്‍ത്ഥ്യം ആവും. ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തുന്നത് ആണ് ബില്ല്. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ വരുന്നവര്‍ക്ക് ആണ് സംവരണത്തിന് യോഗ്യത ലഭിക്കുക

10. സീറോ മലബാര്‍ സഭയില്‍ പരാതി പരിഹാര സെല്ലിന് അംഗീകാരം നല്‍കി സെനഡ് യോഗം കൊച്ചിയില്‍. അല്‍മായമാരെയും ഉള്‍പ്പെടുത്തി ആവണം സമിതികള്‍ രൂപീകരിക്കേണ്ടത്. പരാതികള്‍ ലഭിച്ചാല്‍ കാലതാമസം ഇല്ലാതെ പരിഹാരം കാണണം എന്ന് നിര്‍ദ്ദേശം. സഭാ സ്ഥാപനങ്ങളിലും മഠങ്ങളിലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണം എന്നും സിനഡ്. ഇതിനായി സേഫ് എന്‍വയോണ്‍മെന്റ് പോളിസി നടപ്പാക്കും

11. പുതിയ നീക്കം, സഭകള്‍ക്ക് എതിരെ വിമര്‍ശനങ്ങളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത് എത്തിയ സാഹചര്യത്തില്‍ എന്ന് സൂചന. ഫ്രാങ്കോ മുളയ്ക്കലിന് എതിരെ തുറന്നടിച്ച സിസറ്റ്ര്‍ ലൂസി കളപ്പുരയ്ക്കലിന് എതിരെ രാവിലെ ദീപികയില്‍ മുഖപ്രസംഗം വന്നിരുന്നു. ഇതിന് എതിരെ ആഞ്ഞടിച്ച് സിസ്റ്റര്‍ ലൂസിയും രംഗത്തു വന്നു. തന്നെ സഭയില്‍ നിന്ന് പുറത്താക്കും എന്ന ആരോപണത്തെ തെല്ലും ഭയപ്പെടുന്നില്ലെന്ന് കേരളകൗമുദി ഫ്ളാഷിന് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ ലൂസി

12. ലോണ്‍ എടുത്ത് കാര്‍ വാങ്ങിയത് അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി. കന്യാസ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പഠിക്കാനോ ലൈസന്‍സ് എടുക്കാനോ നിലവില്‍ യാതൊരു വിലക്കും ഇല്ല. സഭ ഇപ്പോള്‍ പിന്തുടരുന്നതില്‍ പലതും ക്രൈസ്തവ ധര്‍മ്മം അല്ല. വനിതാ മതിലിനെ പിന്തുണച്ച് ഫേസ് ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത് ബോധപൂര്‍വം. കണ്ടുമുട്ടിയ പുരോഹിതരില്‍ കുറച്ചു പേര്‍ മാത്രമേ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്നുള്ളൂ എന്നും സന്യാസിനിയുടെ തുറന്നു പറച്ചില്‍. വെകി ആണെങ്കിലും ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡന കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് സ്വാഗതാര്‍ഹം എന്നും സിസ്റ്റര്‍ ലൂസി തുറന്നടിച്ചിരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS