അനനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് തിരിച്ചടി

Wednesday 13 March 2019 5:48 PM IST
news

1. അനനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് തിരിച്ചടി. കേസില്‍ ബാബു വിചാരണ നേരിടണം എന്ന് കോടതി. വിടുതല്‍ ഹര്‍ജി മുവാറ്റുപുഴ സെഷന്‍സ് കോടതി തള്ളി. പ്രഥമദൃഷ്ട്യാ 43 ശതമാനം അധിക സ്വത്തുണ്ടെന്ന കണ്ടെത്തല്‍ നീതികരിക്കന്‍ ആവില്ലെന്ന് കോടതി. യാത്രപ്പടി വരുമാനമായി കണക്കാക്കണം എന്ന വാദം കോടതി അംഗീകരിച്ചില്ല. 2007 ജൂലായ് മുതല്‍ 2016 മേയ് വരെ കെ.ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്

2. കേസ് അന്വേഷിച്ച് ബാബുവിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചത് എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍. ബാബുവിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജനുവരിയില്‍ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ നേരത്തെ കെ.ബാബുവിന്റെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഡി.ജി.പി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന സമയത്താണ് ബാബുവിന് എതിരെ കേസ് എടുക്കകയും റെയ്ഡ് ഉള്‍പ്പെടെ ഉള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തത്

3. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പി.ജെ. ജോസഫും കെ.എം. മാണിയും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ കേരള കോണ്‍ഗ്രസില്‍ പിളപ്പ് ഉറപ്പായി. വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയില്‍ ലോക് സഭാ സീറ്റ് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത മാണിയുമായി ഒത്തുപോകാന്‍ ആവില്ലെന്ന് പി.ജെ. ജോസഫ്. കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ട് അനുനയനീക്കങ്ങള്‍ക്ക് ജോസഫ് ശ്രമിച്ചു എങ്കിലും മാണി വിഭാഗം നിലപാട് കടുപ്പിക്കുക ആയിരുന്നു

4. കോട്ടയവും ഇടുക്കിയും വച്ചുമാറുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നടത്തിയ അനുനയ നീക്കങ്ങളും പ്രതിസന്ധിയിലായി. പിടിവാശിക്ക് മുന്നില്‍ മാണി വഴങ്ങും എന്ന് ആയിരുന്നു പി.ജെ.യുടെ കണക്കു കൂട്ടല്‍. എന്നാല്‍ അത് ഉണ്ടായില്ല എന്ന് മാത്രമല്ല, അപമാനിച്ച് ഇറക്കി വിട്ടു എന്ന വികാരവും ജോസഫ് ഗ്രൂപ്പിനുണ്ട്. ജോസഫ് പാര്‍ട്ടി വിടണം എന്ന ആവശ്യവുമായി മറ്റ് നേതാക്കളും രംഗത്ത് എത്തി

5. ആത്മാഭിമാനമുള്ള ആര്‍ക്കും മാണി കോണ്‍ഗ്രസില്‍ തുടരാന്‍ ആകില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. ജോസഫ് പാര്‍ട്ടി വിട്ടാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കും എന്നും പ്രതികരണം. ജോസഫ് പാര്‍ട്ടി വിട്ടാല്‍ മുന്നണിയില്‍ എടുക്കുന്ന കാര്യം ആലോചിക്കാം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു

6. പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. ഒരു സംഘം ഭീകരരുടെ വെടിവയ്പ്പില്‍ മുതിര്‍ന്ന സൈനികന്‍ മരിച്ചു. പുല്‍വാമ സ്വദേശി ആഷിഖ് അഹമ്മദ് ആണ് മരിച്ചത്. ഒരു സംഘം തീവ്രവാദികള്‍ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുക ആയിരുന്നു എന്ന് ദൃസാക്ഷികള്‍. പ്രദേശത്ത് സുരക്ഷ ശക്തം. തദ്ദേശവാസികള്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം

7. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ കൊണ്ടുവരുന്ന പ്രമേയത്തെ ചൈന വീറ്റോ ചെയ്‌തേക്കും. രക്ഷാസമിതില്‍ അവതരിപ്പിക്കേണ്ടത് എല്ലാവരും അംഗീകരിക്കുന്ന പ്രമേയം എന്നും ചൈന. പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നത് ആവണം പ്രമേയം എന്നും ചൈന

8. യു.എന്‍ രക്ഷാസമിതിയില്‍ ഉത്തരവാദിത്തമുള്ള സമീപനം ആയിരിക്കും സ്വീകരിക്കുക എന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ്. നേരത്തെ ചൈനീസ് വിദേശകാര്യ സഹമന്ത്രി പാകിസ്ഥാനില്‍ എത്തി പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായും സൈനിക മേധാവിയുമായും ചര്‍ച്ച നടത്തി ഇരുന്നു

9. കെവിന്‍ കൊലക്കേസിലെ കുറ്റപത്രം ജില്ലാ സെഷന്‍സ് കോടതി അംഗീകരിച്ചു. കെവിന്റേത് ദുരഭിമാന കൊലയെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശം. കേസിലെ പതിനാല് പ്രതികള്‍ക്ക് എതിരെയും കൊലക്കുറ്റം നിലനില്‍ക്കും. നരഹത്യ ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കെവിനെ മനപൂര്‍വ്വും പുഴയിലേക്ക് തള്ളിയിട്ട് കൊന്നു എന്ന് പ്രോസിക്യൂഷന്‍ വാദം

10. കെവിനെ മനപ്പൂര്‍വ്വം തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതക കുറ്റം പിന്‍വലിക്കണം എന്ന വാദം കോടതി അംഗീകരിച്ചില്ല. കേസ് 20ന് പരിഗണിക്കും. കേസിന്റെ വിചാരണ ഏപ്രിലില്‍ തുടരും. കഴിഞ്ഞ മെയ് 27നാണ് കേസിനെ ആസ്പദമായ സംഭവം നടന്നത്. ബിരുദ വിദ്യാര്‍ത്ഥിനിയായ നീനു എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത കെവിനെ നീനുവിന്റെ ഭാര്യ സഹോദരന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുക ആയിരുന്നു

11. ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമലയുടെ പേരില്‍ പ്രചാരണം നടത്തരുത് എന്ന നിലപാടില്‍ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ശബരിമലയിലെ നിയമപരമായ കാര്യങ്ങള്‍ പ്രചരണ വിഷയമാക്കാം. മതസ്പര്‍ധയോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തരുത്. നോമിനേഷനൊപ്പം ക്രിമനല്‍ പശ്ചാലത്തവും അറിയിക്കണം. ചീഫ് ഇലക്ടര്‍ ഓഫീസറുടെ പ്രതികരണം, രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ സര്‍വകക്ഷി യോഗത്തിന് ശേഷം

12. ശബരിമല പ്രചരണ വിഷയമാക്കുന്നതില്‍ തടസമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിന് എതിരെ ശക്തമായ പ്രചരണം നടത്തും എന്നും പ്രതികരണം. അതിനിടെ, ചര്‍ച്ച നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ആവശ്യത്തിന് സ്ഥല സൗകര്യങ്ങളില്ലെന്നും ഇങ്ങനെയല്ല ഒരു യോഗം വിളിക്കേണ്ടത് എന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കള്‍ യോഗത്തില്‍ തട്ടിക്കയറിരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS