കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ച് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Thursday 14 March 2019 7:31 PM IST
kaumudy-news-headlines

1. കോണ്‍ഗ്രസിന്റെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ച് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാന സര്‍ക്കാരിനും പ്രധാനമന്ത്രിക്കും രാഹുലിന്റെ വിമര്‍ശനം. സര്‍ക്കാരിന്റെ ശ്രദ്ധ അക്രമ രാഷ്ട്രീയത്തില്‍. അതിലൂടെ അധികാരത്തില്‍ തുടരാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍ അവസരം കൂട്ടാനോ പ്രളയ ബാധിതരെ സഹായിക്കാനോ സി.പി.എമ്മിന് ആവുന്നില്ലെന്നും രാഹുല്‍

2. സി.പി.എം പ്രത്യേയ ശാസ്ത്രത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ മനസിലാക്കണം. സി.പി.എമ്മും ബി.ജെ.പിയും അക്രമത്തെ ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു എന്നും രാഹുല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയും കോണ്‍ഗ്രസ് അധ്യക്ഷന്റെ കടന്നാക്രമണം. ഇന്ത്യ പറയുന്നത് കേള്‍ക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ല. 5 വര്‍ഷം രാജ്യം കേട്ടത് മോദിയുെട മാത്രം ശബ്ദം. പ്രധാനമന്ത്രി ജനങ്ങളുടെ മന്‍ കി ബാത്ത് കേള്‍ക്കണം. നോട്ടം നിരോധനം നടപ്പാക്കിയത് ആരോടും കൂടി ആലോചിക്കാതെ. കേന്ദ്രം, കര്‍ഷകെ അവഗണിച്ച് ധനികരെ മാത്രം പരിഗണിക്കുന്നു എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍

3. തിരുവനന്തപുരം കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 5പേര്‍ പിടിയില്‍. എട്ട് പേര്‍ ഇപ്പോഴും ഒളിവില്‍. ഇവര്‍ അന്യ സംസ്ഥാനങ്ങളിലേക്ക് കടന്നതായി നിഗമനം. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി എന്നും പൊലീസ്. കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല എന്ന് സിറ്റി പൊലീസ് കമ്മിഷണര്‍. കൊലപാതകത്തിന് ഇടയാക്കിയത്, ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കം എന്നും പ്രതികരണം

4. ചൊവ്വാഴ്ച ആണ് മണക്കാട് കൊഞ്ചിറവിള സ്വദേശി അനന്ദുവിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് ഇടപെടല്‍ വൈകിയതിന് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. ഒരു മാസത്തിനകം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് നിര്‍ദ്ദേശം

5. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി നിലനില്‍ക്കെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത. ഇടുക്കിയില്‍ നിന്ന് ജോസഫ് ജനവിധി തേടിയേക്കും. കോണ്‍ഗ്രസ് നീക്കം, യു.ഡി.എഫ് പൊതു സ്വതന്ത്രനായി ജോസഫിനെ മത്സരിപ്പിക്കാന്‍. അതിനിടെ, സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ നിലപാട് കടുപ്പിച്ച് മാണി വിഭാഗം. കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴികാടനെ മാറ്റില്ലെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ

6. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ചര്‍ച്ചകള്‍ക്ക് ശേഷം. തലവെട്ടി മാറ്റിക്കൊണ്ടാണോ പരിഹാരമെന്നും ഇടുക്കി സീറ്റ് കൂടി ലഭിച്ചാല്‍ പി.ജെ ജോസഫ് മത്സരിക്കുമെന്നും പ്രതികരണം. ചാഴിക്കാടന്‍ തിരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ട് പോകും എന്നും റോഷി അഗസ്റ്റിന്‍. മാണി വിഭാഗം നിലപാട് കടുപ്പിച്ചത് തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡും അതൃപ്തി അറിയിച്ചതിന് പിന്നാലെ. തര്‍ക്കം മറ്റ് സീറ്റുകളിലെ ജയസാധ്യതയെ ബാധിക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍

7. കേരള കോണ്‍ഗ്രസിനോട് ഇനിയും മൃദുസമീപനം വേണ്ടെന്ന് പൊതു നിലപാട്. പ്രശ്നം രൂക്ഷമായാല്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തെ സംബന്ധിച്ച് രാഹുല്‍ നേതാക്കളോട് റിപ്പോര്‍ട്ട് തേടിയതായി സൂചന. അതേസമയം, സീറ്റ് തര്‍ക്കത്തില്‍ ചര്‍ച്ച തുടരുമെന്ന് അറിയിച്ച് പി.ജെ ജോസഫ്. അനുകൂല തീരുമാനംഉണ്ടാകും എന്നാണ് പ്രതീക്ഷ. നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പി.ജെ ജസോഫ്

8. സോളാര്‍ പ്രതി സരിതാ നായരുടെ പീഡന പരാതിയില്‍ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിന്മേല്‍ ഹൈബി ഈഡന്‍, എ.പി.അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് എതിരെ ആണ് കേസ് എടുത്തിരിക്കുന്നത്. നേരത്തെ സമാന കേസില്‍ കെ.സി.വേണുഗോപാല്‍ എംപി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

9. ഹൈബി ഈഡനെതിരേ മാനഭംഗ കുറ്റവും അടൂര്‍ പ്രകാശ്, എ.പി.അനില്‍ കുമാര്‍ എന്നിവര്‍ക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചു, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളുമാണ് ക്രൈംബ്രാഞ്ച് ചുമത്തി ഇരിക്കുന്നത്. മൂവര്‍ക്കും എതിരേ കേസെടുക്കാന്‍ കഴിയുമോ എന്ന് നേരത്തെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍

10. ജെയ്‌ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ വീണ്ടും നിലപാട് ആവര്‍ത്തിച്ച് ചൈന. മസൂദ് അസ്ഹറിന്റെ വിഷയം പഠിക്കാന്‍ കൂടുതല്‍ സമയം വേണം എന്ന് ചൈന. യു.എന്‍ ചട്ടങ്ങള്‍ക്ക് അനുസൃതമാണ് തങ്ങളുടെ നിലപാടെന്നും ഇന്ത്യയുമായി ഉള്ളത് ആത്മാര്‍ത്ഥ ബന്ധമെന്നും ചൈന. പ്രതികരണം, മസൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഉള്ള നീക്കം യു.എന്‍ സമിതിയില്‍ തള്ളിയതിന് പിന്നാലെ

11. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി മുദ്ര കുത്താന്‍ പാകിസ്ഥാന്‍ അനുകൂല നിലപാട് എടുക്കില്ലെന്ന് ചൈന. പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടു പോകാനാകില്ലെന്നും പ്രമേയം തള്ളി കൊണ്ട് ചൈന പറഞ്ഞിരുന്നു. യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഉന്നയിച്ച് ആവശ്യമാണ് ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളി പോയത്

12. അതിനിടെ, ഭീകരാവദത്തിലെ പാകിസ്ഥാന്‍ നിലപാടിന് എതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. ജെയ്‌ഷെ മുഹമ്മദിന് വേണ്ടി പാകിസ്ഥാന്‍ സൈന്യം ഇന്ത്യയെ എന്തിന് ആക്രമിക്കണം എന്ന് സുഷമ സ്വരാജിന്റെ ചോദ്യം. തീവ്രവാദത്തെ കുറിച്ച് ഇനിയും ചര്‍ച്ചകള്‍ ആവശ്യമില്ല. ഇന്ത്യയുടെ ആവശ്യം നടപടിയാണ്. ചര്‍ച്ചയും തീവ്രവാദവും ഒരുമിച്ച് പോകില്ല എന്നും സുഷമ സ്വരാജ് വാര്‍ത്താ സമ്മേളനത്തില്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS