ഇണചേരുന്ന കാലത്ത് പാമ്പുകൾ എന്ത് കൊണ്ട് പുറത്തേക്ക് പേകുന്നില്ല വാവ പറയുന്നത് കേൾക്കൂ

Sunday 02 December 2018 9:12 AM IST
vava

തിരുവനന്തപുരം, കാരക്കാമണ്ഡപത്തിന് അടുത്ത് ഒരു ഷോറൂം പണിയുന്ന സ്ഥലത്ത് നിന്ന് രാവിലെ തന്നെ വാവയ്ക്ക് കാൾ എത്തി. തൊഴിലാളികളാണ് വിളിച്ചത്. പണി സ്ഥലത്തെ ഒരു വലിയ കുഴിയിൽ ഒരു മൂർഖൻ പാമ്പ്. ഉടൻ തന്നെ വാവ സ്ഥലത്ത് എത്തി കുഴിയിൽ കിടന്ന പാമ്പിനെ കണ്ടു. ഏണി വച്ച് കുഴിയിലിറങ്ങി പാമ്പിനെ പിടികൂടി. വാവയുടെ കര സ്പർശം ഏറ്റപ്പോൾ തന്നെ പത്തി വിടർത്തി ചീറ്റി. ഒൻപത് വയസ്സ് പ്രായമുള്ള ഉഗ്രൻ ഒരു മൂർഖൻ. ഭക്ഷണം കഴിച്ച് ഇണ ചേരാൻ ഒരുങ്ങിയിരിക്കുന്ന പാമ്പാണ്. ഈ സമയങ്ങളിൽ ഇവയ്ക്ക് ശൗര്യം കൂടും. അതിനാൽ ഈ സമയത്ത് ഇവയെ പിടികൂടുക അപകടം നിറഞ്ഞതാണ്.

തുടർന്ന് തച്ചോട്ടുകാവിൽ നിന്ന് ഒരു കാൾ. രാവിലെ വീട്ടിനകത്ത് കണ്ട പാമ്പ് ഇപ്പോൾ വീടിന് പുറത്ത് താവൂക്കും, മണ്ണും ഇരിക്കുന്ന സ്ഥലത്തേക്ക് ഇഴഞ്ഞ് പോയി. ഒത്തിരി തിരക്കുള്ളതു കാരണം രണ്ടു മണിക്കൂർ വൈകിയാണ് സ്ഥലത്ത് എത്തിയത്. കല്ലും മണ്ണും മാറ്റി നോക്കിയെങ്കിലും കിട്ടിയില്ല. പക്ഷെ അവസാനം ഇരുന്ന താവൂക്കിനകത്ത് ഇരിക്കുന്നു പാമ്പ്. അത് ഇരിക്കുന്നത് കാണേണ്ട കാഴ്ചയാണ്. നമ്മൾ വിചാരിക്കാത്ത സ്ഥലത്ത് ആണ് ഇവ ഒളിഞ്ഞിരിക്കുന്നത്. അവിടെ നിന്ന് യാത്ര തിരിച്ച് വാവ പോങ്ങുംമൂട് വീടിന്റെ അടുക്കളയിൽ കണ്ട പാമ്പിനെ പിടിക്കാനാണ് എത്തിയത്. കാണുക സാഹസിക കാഴ്ചകൾ നിറഞ്ഞ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS