കാട്ടിലെത്തിക്കുന്ന പാമ്പുകളെല്ലാം അവിടെ ജീവിക്കുമോ?​ വാവയ്ക്ക് പറയാനുള്ളത് കേൾക്കാം

Saturday 22 December 2018 1:28 PM IST
vava-suresh

രാവിലെ തന്നെ വാവ സുരേഷും, ഫോറസ്റ്റ് ഓഫീസേഴ്സും വനയാത്ര ആരംഭിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്ന് കഴിഞ്ഞ ഒഴാഴ്ച്ച കൊണ്ട് വാവ പിടികൂടിയ പാമ്പുകളെ വനത്തിൽ തുറന്ന് വിടുന്നതിനാണ് യാത്ര. മനോഹരമായ ഒരു അരുവിയോട് ചേർന്നുള്ള സ്ഥലം ഇതിനായി കണ്ടെത്തി. ആദ്യം പെരുമ്പാമ്പുകളെയാണ് തുറന്നു വിട്ടത്. വെള്ളത്തിൽ കൂടി പോകുന്നത് കാണേണ്ട കാഴ്ച്ച തന്നെ.

തുടർന്ന് കാട്ടുപാമ്പ്, ഇടത്തരം മൂർഖന്‍ പാമ്പുകള്‍, 10-ഓളം അണലി, 25-ഓളം മൂർഖന്‍ പാമ്പുകള്‍ തുടങ്ങി ഒട്ടേറെ പാമ്പുകളെ തുറന്നുവിട്ടു. ഇതിനിടയിലെ സാഹസിക കാഴ്ച്ചകളാണ് സ്‌നേക്ക്മാസ്റ്ററിന്റെ ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS