ഇണചേരുന്ന കൊമ്പേറി മൂർഖനെ പിടികൂടാൻ വാവ സുരേഷ് എത്തിയപ്പോൾ..

Saturday 22 December 2018 10:15 PM IST
snake-master

വാവ സുരേഷിന്റെ ഇന്നത്തെ ആദ്യത്തെ യാത്ര, തിരുവനന്തപുരം ജില്ലയിലെ കരുമത്തിനടുത്തുള്ള ഒരു വീട്ടിലാണ്. മോട്ടോർ വച്ചിരിക്കുന്നതിന് അടുത്തായി താവൂക്ക് കല്ലിരിക്കുന്ന സ്ഥലത്തേക്ക് ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. സ്ഥലത്തെത്തിയ ഉടൻ തന്നെ വാവയ്ക്ക് മനസ്സിലായി പാമ്പ് താവൂക്ക് കല്ലിനകത്ത് തന്നെ. ഒരു ഈർക്കില്‍ എടുത്ത് കല്ലിനകത്ത് കുത്തിയപ്പോള്‍, അതാ പുത്തേക്ക് വരുന്നു. തുടർന്ന് വെഞ്ഞാറുമൂടിനടുത്ത് നിന്നാണ് കോൾ... ഒരു മരത്തിനു മുകളിൽ രണ്ടു പാമ്പുകൾ ഇണ ചേരുന്നു. അവിടെയെത്തിയ വാവ കാണുന്നത് ഒരു പാമ്പിനെ. ഒന്ന് വാവ വരുന്നതിന് മുൻപ് മരത്തിൽ നിന്ന് താഴെ വീണു രക്ഷപ്പെട്ടു എന്ന് പറഞ്ഞു. ഒറ്റ നോട്ടത്തില്‍ തന്നെ പാമ്പിനെ തിരിച്ചറിഞ്ഞു. കൊമ്പേറി,വിലൂന്നി,മരംകേറി എന്നീ പേരുകളില്‍ അറിയപ്പെടുന്ന പാമ്പാണ്. നമ്മുടെ മനസ്സിലെ അന്തവിശ്വാസങ്ങളുടെ ചുരുളഴിക്കുന്ന പാമ്പാണ്.

കാരണം കൊമ്പേറി മൂ‍ർഖൻ എന്നറിയപ്പെടുന്ന ഈ പാമ്പിന്റെ പേര് കേൾക്കുമ്പോൾ തന്നെ ഭയം കൂടും പക്ഷെ ഈ പാമ്പുകൾ മനുഷ്യന് യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കാത്ത നിരുപദ്രവകാരികളായ പാമ്പുകളാണ്. അധികസമയവും മരത്തിന് മുകളിലാണ് വസിക്കുന്നത്. ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് പെട്ടെന്ന് ചാടി പോകാനുള്ള കഴിവുണ്ട് .മരത്തിനു മുകളിൽ നിന്ന് താഴേക്ക് വീഴുമ്പോൾ ശരീരം വില്ലു പോലെ വളയ്ക്കും അതിനാലാണ്, വിലൂന്നി പാമ്പെന്നു വിളിക്കുന്നത്. ഒരു ഏണി വച്ച് പാമ്പിനെ പിടികൂടുന്നതിനുള്ള ശ്രമമാരംഭിച്ചു. അതു പിടികൊടുക്കാതെ അടുത്ത കൊമ്പിലേക്ക്....തുടർന്ന് വീണ്ടും അതിനെ പിടിക്കാനുള്ള വാവയുടെ ശ്രമം. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS