ഇതുവരെ പിടിച്ചത് 52000 പാമ്പുകൾ, കടിയേറ്റത് 3780 തവണ: ഇത് നിങ്ങൾക്കറിയാത്ത വാവ സുരേഷ്!

Saturday 29 December 2018 3:47 PM IST
sss

ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളവും ലോകത്തിന്റെ എല്ലാ കോണിലും ആരാധകരുളള അതിലേറെ പാമ്പിനെ പിടിക്കാൻ ജനങ്ങൾ വിളിക്കുകയും ചെയ്യുന്ന നമ്മുടെ സ്വന്തം വാവ സുരേഷ് ഈ മേഖലയിൽ എത്തിയിട്ട് 28 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഇതിനോടകം തന്നെ 52000 പാമ്പുകളെ പിടിച്ചു കഴിഞ്ഞു. ഏറ്റവും കൂടുതൽ തവണ പിടിച്ചത് മൂർഖനെയും അണലിയെയുമാണ്. ഇതിൽ എടുത്ത് പറയേണ്ടത് 152 രാജവെമ്പാലകളെ പിടിച്ചു എന്നുളളതാണ്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ രാജവെമ്പാലകളെ പിടികൂടിയ വ്യക്തി സ്‌നേക്ക് മാസ്റ്റർ വാവ സുരേഷാണ്.

ഏതാണ്ട് 28 വർഷത്തോളമായി വാവ സുരേഷിനെ പാമ്പു പിടിക്കാൻ കേരളത്തിലെ അങ്ങോളമിങ്ങോളമുളള ജനങ്ങൾ വിളിക്കാൻ തുടങ്ങിയിട്ട്. ആദ്യമൊക്കെ അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് പോയിരുന്നത്. ഇപ്പോൾ 24 മണിക്കൂറും ഫോൺ കോളുകൾ വന്ന് കൊണ്ടിരിക്കുന്നു. നമ്മൾ വിളിക്കുമ്പോൾ പാമ്പുകളെ പിടിക്കാൻ എത്തുന്നത് പ്രതിഫലം മോഹിച്ചല്ല. ജനോപകാരപ്രദമായ സേവനമായാണ് അദ്ദേഹം ഇതിനെ കാണുന്നത്.

പത്തൊൻപതിനായിരത്തോളം പാമ്പിൻ മുട്ടകൾ വീട്ടിൽ വിരിയിച്ച് കാട്ടിൽ വിട്ടതിന്റെ റെക്കോഡും വാവയ്ക്ക് സ്വന്തം. 28 വർഷത്തിനിടെ 3780 തവണ വെനമുളളതും ഇല്ലാത്തതുമായ പാമ്പുകളുടെ കടിയേറ്റിട്ടുണ്ട് വാവയ്ക്ക്. ആദ്യത്തെ കടി മൂർഖൻ പാമ്പിൽ നിന്നാണ് കിട്ടിയത്. പത്ത് തവണ അത്യാസന്ന നിലയിലായി. രണ്ട് തവണ വെന്റിലേറ്ററിലും. സ്‌നേക്ക് മാസ്റ്ററിന്റെ 2018 ലെ മികച്ച സാഹസിക കാഴ്ചകൾ ഉൾപ്പെടുത്തിയ പ്രത്യേക എപ്പിസോഡിന്റെ രണ്ടാം ഭാഗം കാണുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS