മാളത്തിൽ കയറി മൂർഖൻ പാമ്പുകളെ പിടിച്ച് വാവ സുരേഷ്

Friday 14 December 2018 11:00 PM IST
vava-suresh

രാവിലെ തന്നെ പൂജപ്പുരയ്ക്ക് അടുത്ത് നിന്ന് വാവയ്ക്ക് ഒരു ഫോൺ കോൾ എത്തി. വീടിനോട് ചേർന്ന പറമ്പിൽ രണ്ട് മൂർഖൻ പാമ്പുകൾ പത്തിവിടർത്തി നിൽക്കുന്നു. അല്പസമയത്തിനകം അത് കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞ് പോയി. അവിടെ മരം മുറിച്ച് കൊണ്ടിരുന്ന പണിക്കാരനാണ് പാമ്പുകളെ കണ്ടത്. പാമ്പുകളെ കണ്ടത് കാരണം, അവിടെ അയാൾക്ക് മരം മുറിക്കാൻ പേടിയാണ്. ഉടൻ തന്നെ വാവ യാത്ര തുടങ്ങി. ഇപ്പോൾ പാമ്പുകളുടെ ഇണചേരൽ സമയമാണ്. അതിനാൽ രണ്ട് പാമ്പുകളെ ഒന്നിച്ച് കാണുക.. സാധാരണമാണ്... സ്ഥലത്ത് എത്തിയ വാവ തിരച്ചിൽ തുടങ്ങി. പാമ്പുകളെ കാണാത്തതിനാൽ വീട്ടുകാരോട് ആദ്യം കയർത്തു. കാരണം പാമ്പിനെ കണ്ടാൽ വീട്ടുകാർ വാവയെ വിളിക്കും. പാമ്പ് എങ്ങോട്ട് പോകുന്നു എന്ന് നോക്കി നിൽക്കില്ല. വാവയുടെ സമയം കളയുന്നത് മിച്ചം. പറഞ്ഞ് തീരുന്നതിന് ഇടയിൽ പാമ്പിനെ കണ്ടു. മരം മുറിച്ചിട്ടിരിക്കുന്നതിനാൽ താഴെയായി ഒരു മാളം.

അതിൽ ഒരു മൂർഖൻ പാമ്പിന്റെ വാൽ കാണാം. മാളം കുറച്ച് വലുതാണ്. അതിനാൽ ശ്രദ്ധയോടെ മണ്ണ് വെട്ടിമാറ്റിത്തുടങ്ങി. അതാ പുറത്തേക്ക് വരുന്നു. ഉഗ്രൻ ഒരു മൂർഖൻ പാമ്പ്... പക്ഷേ ഈ പാമ്പിനെ അല്ല വാവ ആദ്യം കണ്ടത്. കാണുക.. സ്‌നേക്ക് മാസ്റ്ററിന്റെ പുതിയ അദ്ധ്യായം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS