പാമ്പിനെ പിടിക്കാൻ വാവ തന്നെ വരണമെന്നത് ഒരു നാടിന്റെ ആഗ്രഹം: അവിടുന്ന് കിട്ടിയത് ഉഗ്ര വിഷകാരിയായ മൂർഖൻ

Friday 25 January 2019 2:03 PM IST
snake-master

പാറശാലയ്ക്കടുത്ത് തവളയില്ലാ കുളം എന്ന സ്ഥലത്ത് നിന്ന് രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി. സാധാരണ തിരക്ക് കൂടുതലാകുമ്പോൾ ദൂരം കൂടുതലുള്ള സ്ഥലമാണെങ്കിൽ അതിനടുത്തുള്ള പാമ്പ് പിടിത്തക്കാരെ വാവ വിളിച്ചു പറയും. പക്ഷെ, കോൾ ചെയ്തയാൾ പറഞ്ഞു വാവ തന്നെ വരണം, ഇവിടെയുള്ളവർ സ്‌നേക്ക് മാസ്റ്ററിന്റെ സ്ഥിരം പ്രേക്ഷകരാണ്. ഞങ്ങൾക്ക് വാവയെ കാണണം. പിന്നെ ഒട്ടും താമസിച്ചില്ല അവിടേക്ക് യാത്ര ആരംഭിച്ചു. സെപ്റ്റി ടാങ്കിനുവേണ്ടി കുഴിച്ച കുഴിയിലാണ് പാമ്പ് കിടക്കുന്നത്. വാവ വരുന്നതറിഞ്ഞ് ആ പ്രദേശത്തുള്ളവർ അവിടെ തടിച്ചുകൂടി. സ്ഥലത്ത് എത്തിയ വാവ കാണുന്നത്, 10 വയസിനുമേൽ പ്രായമുള്ള വലിയ തലയുള്ള പെൺ മൂർഖൻ പാമ്പ്. ഒരു മനുഷ്യ ജീവനെ അപകരിക്കാൻ വേണ്ട വെനത്തിനേക്കാൾ കൂടുതൽ വെനമുള്ള ഉഗ്രൻ ഒരു മൂർഖൻ. ഇതിന്റെ കടി കിട്ടിയാൽ മരണം ഉറപ്പ്.

തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ തിരുവനന്തപുരം വട്ടിയൂർകാവിനടുത്തുള്ള ഒരു വീട്ടിലാണ് എത്തിയത്. വീട്ടുമുറ്റത്തെ ചപ്പിനകത്ത് ഒരു മൂർഖൻ പാമ്പ്. ഇടയ്ക്ക് വന്ന് പത്തി നിവർത്തി നിൽക്കും എന്ന് പറഞ്ഞാണ് വിളിച്ചത്. തവളയെ വിഴുങ്ങിയിട്ടുള്ള ഇരിപ്പാണ്. ഈ മൂർഖൻ പാമ്പിന് ഒരു പ്രത്യേകത കൂടിയുണ്ട്. അടിവശത്ത് മുകൾ ഭാഗം മുതൽ കറുത്ത വരകളുണ്ട്. സാധാരണ മൂർഖൻ പാമ്പുകൾക്കിത് കാണാറില്ല. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS