ഉറുമ്പുകളുടെ ആക്രമണത്തിൽ നിന്ന് മൂർഖൻ കുഞ്ഞിനെ രക്ഷിച്ച് വാവ സുരേഷ്

Friday 22 February 2019 2:12 PM IST
snake-master

തിരുവനന്തപുരം, കൈതമുക്കിനടുത്ത് വീടിനോട് ചേർന്ന് സാധനങ്ങൾ വച്ചിരിക്കുന്നതിന്റെ അടിയിലായി ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ടു എന്ന് പറഞ്ഞ സ്ഥലത്തിരുന്ന ഒരു മാർബിൾ കഷണം മാറ്റിയപ്പോൾ തന്നെ പാമ്പിനെ കണ്ടു... നിറയെ ചോനൻ ഉറുമ്പുകൾ പൊതിഞ്ഞിരിക്കുന്ന 11 മാസം പ്രായം ഉള്ള മൂർഖൻ പാമ്പ്. ചോനൻ ഉറുമ്പുകൾ പാമ്പുകൾക്ക് പ്രശ്നമേ അല്ല. കട്ടുറുമ്പ് എന്ന കറുത്ത ഉറുമ്പും, പുളി ഉറുമ്പ് എന്ന മീറും, ശവന്തീനി ഉറുമ്പ് എന്ന് അറിയപ്പെടുന്ന ചെറിയ കടി ഉറുമ്പുകളെയും പാമ്പുകൾക്ക് ഭയമാണ്. കാരണം, ഇവ കൂട്ടത്തോടെ കടിച്ചാൽ പാമ്പുകൾ മരണപ്പെടാൻ സാദ്ധ്യതയുണ്ട്.

തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച് വാവ ശ്രീകാര്യത്തിനടുത്ത് ഒരു വീടിന്റെ മുന്നിലുള്ള വഴിയിൽ ഒരു പാമ്പ് മാളത്തിൽ തല വച്ച് ഒരു മണിക്കൂറായി കിടക്കുന്നു, എന്ന് പറഞ്ഞ സ്ഥലത്താണ് എത്തിയത്. കണ്ടപ്പോൾ തന്നെ വാവ പറഞ്ഞു, ഇര പിടിച്ച്‌കൊണ്ടിരിക്കുകയാണ് അത്. കല്ലെടുത്ത് മാറ്റിയപ്പോള്‍ തന്നെ വാവ പറഞ്ഞത് ശരിയായി... വലിയ ഒരു തവളയാണ് ഇര. പാമ്പിന്റെ വായിൽ അകപ്പെട്ട തവളയെ രക്ഷിച്ചാണ് വാവ അവിടെ നിന്ന് മടങ്ങിയത്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS