യു.എസിൽ ക്ഷേത്രത്തിന് നേരെ ആക്രമണം,​ വിഗ്രഹത്തിൽ കറുത്ത ചായം ഒഴിച്ചു

Friday 01 February 2019 12:13 AM IST

america-

ന്യൂ​യോ​ർ​ക്ക്​: യു.​എ​സി​ലെ കെന്റക്കി​യി​ൽ ​ക്ഷേ​​ത്ര​ത്തി​നു​നേ​രെ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം. ലൂ​യി​സ് വി​ല്ലെ​യി​ലെ സ്വാ​മി നാ​രാ​യ​ണ​ക്ഷേ​ത്ര​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ട​ന്ന്‌ വി​ഗ്ര​ഹ​ത്തി​ൽ ക​റു​ത്ത ചാ​യം ഒ​ഴി​ക്കു​ക​യും ഉ​ൾഭാഗം മ​ലി​ന​മാ​ക്കു​ക​യും ചെ​യ്തു.


ജ​നൽച്ചി​ല്ലു​ക​ൾ പൊ​ട്ടി​ക്കു​ക​യും ചു​മ​രു​ക​ൾ ചാ​യ​മൊ​ഴി​ച്ച് വൃ​ത്തി​കേ​ടാ​ക്കു​ക​യും ചെ​യ്തു. ചു​മ​രെ​ഴു​ത്തു​ക​ളും ന​ട​ത്തിയിട്ടുണ്ട്​. ക്ഷേ​ത്ര​ത്തി​ലെ അ​റ​ക​ൾ ശൂ​ന്യ​മാ​ക്കി​യ നി​ല​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വം​ശീ​യാ​ക്ര​മ​ണ​ത്തിന്റെ പ​ട്ടി​ക​യി​ൽ പെ​ടു​ത്തി യു.​എ​സ്​ പൊ​ലീ​സ്​ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.​ സംഭവത്തെ ലൂ​യി​സ് വി​ല്ലെ മേ​യ​ർ ഗ്രെ​ഗ് ഫി​ഷ​ർ അപലപിച്ചു. സ​മ​ത്വ​വും സാ​ഹോ​ദ​ര്യ​വും പ​ര​സ്പ​ര​ബ​ഹു​മാ​ന​വും നി​ല​നി​ല്‍ക്കു​ന്ന അ​ന്ത​രീ​ക്ഷ​മാ​ണ് അ​വി​ടെ​യു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

ആ​ക്ര​മ​ണ​ത്തെ തു​ട​ർന്ന് ക്ഷേ​ത്ര​ത്തി​ന് കൂ​ടു​ത​ൽ കാ​വ​ലേ​ർപ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മെ​ട്രോ ​പൊലീ​സ് വ​കു​പ്പ് മേ​ധാ​വി അ​റി​യി​ച്ചു. സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ഈ ​പ്ര​വൃ​ത്തി തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് സ്വാ​മി​നാ​രാ​യ​ണ ക്ഷേ​ത്ര​ഭാ​ര​വാ​ഹി രാ​ജ് പ​ട്ടേ​ൽ പ​റ​ഞ്ഞു.

വി​ശ്വാ​സ​ത്തേ​യും ഹി​ന്ദു​സ​മൂ​ഹ​ത്തേ​യും ത​ക​ർക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന് കെന്റ​ക്കി സ്റ്റേ​റ്റ് പ്ര​തി​നി​ധി​ നി​മ കു​ൽക്ക​ർണി പ​റ​ഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD