കെഎച്ച്എൻഎ കൺവെൻഷൻ: അരുൺ നായർ ചെയർമാൻ,​ രതി മേനോൻ കോ-ചെയർ

Monday 31 December 2018 2:43 PM IST
arun-nair

ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഒഫ് നോർത്ത് അമേരിക്കയുടെ പത്താമത് ദ്വൈവാർഷിക കൺവെൻഷന്റെ രജിസ്‌ട്രേഷൻ ചെയർമാനായി അരുൺ നായരേയും കോ-ചെയർ ആയി രതി മേനോനെയും നാമ നിർദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോൻ, ജനറൽ സെക്രട്ടറി കൃഷ്ണരാജ് എന്നിവർ അറിയിച്ചു.

ബാങ്ക് ഉദ്യോഗസ്ഥനും സംരംഭകനുമായ അരുൺ നായർ കേരള ഹിന്ദൂസ് ഒഫ് ന്യൂജഴ്സിയുടെ സ്ഥാപകാംഗമാണ്. ന്യൂജേഴ്സി മേഖലയിലെ നിരവധി ആത്മീയ സാമൂഹ്യ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്നു. കോളേജിൽ പഠിക്കുമ്പോൾ ദീനദയാൽ സ്വയം സേവക് സംഘിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് വന്നു.

തൃശൂർ സ്വദേശിയായ രതി മേനോൻ രണ്ടു പതിറ്റാണ്ടായി അമേരിക്കയിലാണ്. എഞ്ചീനീയറിംഗ് കമ്പനിയുടെ ഐടി കൺസൽട്ടന്റ് ആയ രതി സാമൂഹ്യ പ്രവർത്തന രംഗത്തും സജീവമാണ്. വനിതകളുടെ സന്നദ്ധസംഘടനയായ ശാന്തിയുടെ സജീവ അംഗവും വർഷങ്ങളോളം സെക്രട്ടറിയുമായിരുന്നു. സുഗതകുമാരിയുടെ അഭയ, തണൽ തുടങ്ങിയ സംഘടനകളുമായി സഹകരിച്ച് കേരളത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കേരള ഹിന്ദൂസ് ഒഫ് ന്യൂജഴ്സി ജോയിന്റ് സെക്രട്ടറിയാണ്. 2011ലെ കെഎച്ച്എൻഎ വാഷിംഗ്ടൺ കൺവെൻഷനിൽ പബ്ളിക് റിലേഷന്റേയും ഫണ്ട് റൈസിങിന്റേയും ചുമതലകളിൽ പങ്കെടുത്തിട്ടുണ്ട്.

2019 ആഗസ്റ്റ് 30 മുതൽ സെപ്‌തംബർ 2 വരെ ന്യൂജേഴ്സിയിലെ ചെറിഹിൽ ക്രൗൺപ്ലാസാ ഹോട്ടലിലാണ് കൺവെൻഷൻ നടക്കുക. മുൻ വർഷങ്ങളിലേതുപോലെ ആകർഷകവും ഉജ്ജ്വലവുമായ കൺവെൻഷനാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ഡോ.രേഖാ മോനോനും കൃഷ്ണരാജും അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD