അമേരിക്കയിൽ ക്രിസ്‌ത്യൻ പള്ളി ക്ഷേത്രമാകുന്നു, സ്വാമി നാരായൺ വിഭാഗം ഏറ്റെടുക്കും

Monday 24 December 2018 4:24 PM IST
us-church

വിർജീനിയ: മുപ്പത് വർഷം പഴക്കമുള്ള അമേരിക്കയിലെ ക്രിസ്‌ത്യൻപള്ളി ക്ഷേത്രമാകുന്നു. വിർജീനിയ പോർട്സ്‌മൗത്തിലെ പള്ളിയാണ് സ്വാമി നാരായൺ വിഭാഗം ഏറ്റെടുത്ത് ക്ഷേത്രമാക്കി മാറ്റാൻ തയ്യാറെടുക്കുന്നത്. ക്രിസ്‌ത്യൻ മാതൃകയിലുള്ള പള്ളിയെ ക്ഷേത്ര മാതൃകയിൽ ചെറിയ രീതിയിൽ രൂപം മാറ്റിയ ശേഷമായിരിക്കും പ്രതിഷ്ഠ നടത്തുക. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

അഞ്ച് ഏക്കറിൽ 18,000 ചതുരശ്ര അടിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. 150 ഓളം കാറുകൾ പാർക്ക് ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാദി സൻസ്‌താൻ ലോകത്താകമാനമായി എട്ട് പള്ളികൾ ഇതിനകം ഏറ്റെടുത്ത് ഹിന്ദു ക്ഷേത്രമാക്കിയിട്ടുണ്ട്. ഇതിൽ അഞ്ച് ക്ഷേത്രങ്ങൾ യു.എസ്സിലാണുള്ളത്.

കാലിഫോർണിയ, ലൂയിസ് വിൽ, പെൻസിൽവേനിയ, ലോസ് ആഞ്ജലസ്, ഒഹിയോ എന്നിവിടങ്ങളിലെയും യു.കെയിലെ ലണ്ടൻ, ബോൾട്ടൺ എന്നിവിടങ്ങളിലെയും പള്ളികളാണ് ക്ഷേത്രങ്ങളാക്കി മാറ്റിയത്. കാനഡയിലെ ടൊറന്റോയിലെ 125 വർഷം പഴക്കമുള്ള വസ്‌തുക്കളും സ്വാമിനാരായൺ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. ആത്മീയ കേന്ദ്രമായതിനാൽ പോർട്സ്‌മോത്തിലെ പള്ളി ക്ഷേത്രമാക്കി മാറ്റുമ്പോൾ വലിയ മാറ്റങ്ങൾ വേണ്ടി വന്നിരുന്നില്ലെന്ന് പുരുഷോത്തം പ്രിയദാസ് സ്വാമി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD