അമേരിക്കയിലും 51 സ്ത്രീകളുടെ പട്ടിക; ഇവർ ചെയ്ത കുറ്റം ചെറുതല്ല,​ ശിക്ഷയും

Saturday 19 January 2019 11:47 PM IST
crime

വാഷിംഗ്ടൺ: അമേരിക്കൻ ജയിലുകളിൽ കൊടുംകുറ്റകൃത്യങ്ങൾ നടത്തിയതിനെ തുടർന്ന് വധശിക്ഷ കാത്തുകഴിയുന്നത് 51 സ്ത്രീകൾ. അതിനിഷ്ഠൂരമായ കൊലപാതകങ്ങൾ നടത്തിയതിനെ തുടർന്നാണ് ഇവരിൽ പലരും വർഷങ്ങളായി ജയിലിൽ കഴിയുന്നത്.

പല സാഹചര്യങ്ങളിലായി ഇവർ അയൽക്കാരെയും കുട്ടികളെയും കാമുകന്മാരെയും അപരിചിതരേയും കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ശരീരഭാഗങ്ങൾ മുറിച്ചു മാറ്റിയും പട്ടിണിക്കിട്ടും ജീവനോടെ കുഴിച്ചിട്ടുമാണ് പല കൊലപാതകങ്ങളും നടത്തിയത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇതുവരെ 54 സ്ത്രീ കുറ്റവാളികളുടെ വധശിക്ഷയാണ് അമേരിക്ക നടപ്പാക്കിയത്. 2015-ലാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ സ്ത്രീക ളുടെ വധശിക്ഷ നടപ്പാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD