സൈബർ ആക്രമണം: നിരവധി പത്രങ്ങളുടെ അച്ചടി മുടങ്ങി, മാദ്ധ്യമ ലോകം ഞെട്ടലിൽ

Monday 31 December 2018 3:13 PM IST
cyber-attack

ന്യൂയോർക്ക്: ഓഫീസിലെ കംപ്യൂട്ടറുകളിലൂടെ പടർന്ന് പിടിച്ച സൈബർ ആക്രമണം അമേരിക്കയിലെ പ്രമുഖ പത്രങ്ങളായ ലോസ് ആഞ്ചലസ് ടൈസ്, ദി ഷിക്കാഗോ ട്രൈബ്യൂൺ, ദ ബാൾട്ടിമോർ സൺ എന്നീ പത്രങ്ങളുടെ അച്ചടി, വിതരണം എന്നിവ മുടക്കി. രാജ്യത്തിന് പുറത്ത് നിന്നും തുടങ്ങിയ ആക്രമണം പിന്നീട് അമേരിക്കയിലേക്ക് വ്യാപിക്കുകയായിരുന്നു. ഇത് മിക്ക പത്രങ്ങളുടെയും വിതരണം വൈകാൻ ഇടയാക്കിയെന്നും വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്‌ചയാണ് ഓഫീസുകളിലെ കംപ്യൂട്ടറുകളിൽ മാൽവെയർ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ശനിയാഴ്‌ചയോടെ ഇത് പടരുകയായിരുന്നു. പത്രം അച്ചടിച്ച് വിതരണം ചെയ്യുന്ന ഓഫീസിലെ ബാക്ക് ഓഫീസ് സിസ്‌റ്റത്തിലാണ് വൈറസ് ആക്രമണം ഉണ്ടായതെന്ന് ട്രൈബ്യൂൺ പബ്ലിഷിംഗ് വക്താവ് അറിയിച്ചു. എന്നാൽ ഉപഭോക്താക്കളുടെ വിവരങ്ങളും മറ്റും സുരക്ഷിതമാണ്. മറ്റ് കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തിൽ അന്വേഷണം ആരംഭിച്ച എഫ്.ബി.ഐ സംഘം വിവിധ ഓഫീസുകളിലെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD