ഗ്രാമിയിൽ ഗോൾഡൻ അവർ, സംഗീത നിശ കീഴടക്കി ഡുവ ലിപയും ലേഡി ഗാഗയും

Monday 11 February 2019 10:11 PM IST

grammy

ന്യൂയോർക്ക്: സംഗീത ലോകത്തെ പരമോന്നത ബഹുമതികളിലൊന്നായി അറിയപ്പെടുന്ന ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡുവ ലിപ സംഗീത ലോകത്തെ നവാഗതയ്ക്കുള്ള ഗ്രാമി സ്വന്തമാക്കിയപ്പോൾ ഈ വർഷത്തെ മികച്ച ആർബമായി കാസി മസ്ഗ്രേവ്സിന്റെ ഗോൾഡൻ അവർ തിരഞ്ഞെടുക്കപ്പെട്ടു. 23കാരിയായ മസ്ഗ്രേവ്സ് പുറത്തിറക്കുന്ന മൂന്നാമത്തെ ആൽബമാണിത്. സജീവ സ്ത്രീ സാന്നിദ്ധ്യം ഉറപ്പാക്കുന്നതായിരുന്നു ഈ വർഷത്തെ ഗ്രാമി പുരസ്കാര വേദി.

ജൊവാന ചൈൽഡിഷ് ഗാംബിനോയുടെ 'ദിസ് ഈസ് അമേരിക്ക"യാണ് ഈ വർഷത്തെ മികച്ച റെക്കാഡായും മികച്ച ഗാനമായും തിരഞ്ഞെടുക്കപ്പെട്ടത്. ലേഡി ഗാഗയുടെ ജൊവാനെയിലെ പ്രകടനം മികച്ച പോപ് പെർഫോമൻസായും ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട 'എ സ്റ്റാർ ഈസ് ബോണി"ലെ ഗാനം മികച്ച പോപ് ഡ്യുവറ്റായും തിരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD