മൂന്ന് ഭീകരരെ വിവാഹം ചെയ്ത ഐസിസ് വധുവിന്  അമേരിക്കയിലേക്ക്  തിരികെ വരാൻ ആഗ്രഹം, ഗെറ്റൗട്ടടിച്ച് ട്രംപ് 

Thursday 21 February 2019 2:40 PM IST
hoda-muthana

വാഷിംഗ്ടൺ : ഇരുപതാം വയസിൽ അമേരിക്കയിലെ വസതിയിൽ നിന്നും സർവ്വകലാശാലയിലേക്ക് പുറപ്പെട്ട ഇരുപത്കാരിയായ ഹുഡ മുത്താന നേരെ പോയത് സിറിയയിലെ ഐസിസ് ക്യാമ്പിലാണ്. അവിടെ ചെന്ന് മാതൃരാജ്യത്തിനെതിരെ കൊലവിളി നടത്തി മൂന്ന് ഭീകരൻമാരെ വിവാഹം ചെയ്ത ഹൂഡ മുത്താനയ്ക്ക് ഒരു ആൺ കുഞ്ഞും ജനിച്ചു. എന്നാൽ
ഇപ്പോൾ അമേരിക്കയിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹം.

ശക്തി ക്ഷയിച്ച് ഐസിസ് താവളങ്ങൾ ഒന്നൊന്നായി സൈന്യം പിടിച്ചെടുത്തതോടെയാണ്. ഐസിസിലേക്ക് ചേക്കേറിയ പെൺകുട്ടികൾ മാതൃരാജ്യത്തെ തേടുന്നത്. എന്നാൽ അമേരിക്കയിലേക്ക് ഇനി കാലു കുത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റായ ട്രംപ്. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെക്ക് ട്രംപ് ട്വിറ്ററിലൂടെ നൽകിയിരിക്കുകയാണ്. രാജ്യസുരക്ഷ മുൻനിർത്തി പൗരൻമാരുടെ ഇമിഗ്രേഷൻ വിഷയങ്ങളിൽ പരസ്യമായി പ്രതികരിക്കാൻ പാടില്ലെന്ന കീഴ്‌വഴക്കം മറികടന്നാണ് ട്രംപിന്റെ ഈ നടപടി. 2014ലാണ് ഐസിസ് ആശയങ്ങളിൽ ആകൃഷ്ടയായി ഹുഡ മുത്താന സിറിയയിലേക്ക് പറന്നത്. അവിടെ എത്തിയയുടനെ അമേരിക്കൻ പാസ്‌പോർട്ട് കത്തിക്കുന്ന വീഡിയോയും ഇവർ പുറത്ത് വിട്ടിരുന്നു.

കഴിഞ്ഞ ദിവസം ബ്രീട്ടനിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ഷമീമ ബീഗം എന്ന സ്ത്രീയ്ക്കും ഇതേ അവസ്ഥയുണ്ടായിരുന്നു. എന്നാൽ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയാണ് ഷമീമയുടെ ആഗ്രഹത്തിനോട് ബ്രിട്ടൻ പ്രതികരിച്ചത്. രാജ്യത്തെ മറന്ന് മതഭീകരൻമാരോടൊപ്പം പോയവർക്ക് മാപ്പില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഈ രാജ്യങ്ങൾ നൽകുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD