ഇമ്മിണി ചെറിയ ഉണ്ണിയേശുവിന്റെ മൈക്രോ തിരുപ്പിറവി

Sunday 23 December 2018 10:01 PM IST

chrismas
chrismas

ലിത്വാനിയ: ഒരു മുനുഷ്യകോശത്തെക്കാൾ ചെറിയ ഉണ്ണിയേശു! ഏതാണ്ട് 22.822 മൈക്രോമീറ്റർ ആണ് വലിപ്പം. 50 മൈക്രോമീറ്റർ വ്യാസമുള്ള മനുഷ്യകോശത്തെക്കാൾ കുഞ്ഞൻ. ഈ ഇത്തിരിക്കുഞ്ഞൻ യേശുവിന്റെ തിരുപ്പിറവി കാണാൻ ചുറ്റിനും മേരിയും ജോസഫും മൂന്ന് രാജാക്കൻമാരും മൂന്ന് ആട്ടിടയൻമാരും ഒട്ടകവും കാളയും കഴുതയും ചെമ്മരിയാടുകളും ഉണ്ട്. ഇവർക്കെല്ലാം കൂടി ഇരിക്കാൻ ഒരു സൂചിദ്വാരം ധാരാളം.

ലിത്വാനിയയിലെ വിൽനിയസ് ഗെഡിമിനാസ് സർവകലാശാലയിലെ വിദ്യാർത്ഥികളും വിൽനിയസിലെ ലേസർ റിസർച്ച് സെന്ററും ചേർന്ന് 2017ലാണ് ഇത്രയും ചെറിയ തിരുപ്പിറവി ശില്പം പണികഴിപ്പിച്ചത്. ലോകത്തിലെ പ്രശസ്ത തിരുപ്പിറവി ശില്പങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോ ശില്പത്തെയും വെവ്വേറെ നിർമ്മിച്ചത്. ത്രിമാന പ്ലിന്റിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച 15 കുഞ്ഞൻ രൂപങ്ങളെ ചേർത്തു നിറുത്തിയപ്പോൾ ലോകത്തിലെ മൈക്രോ തിരുപ്പിറവി റെഡി. മൂന്നുമാസമെടുത്തായിരുന്നു നിർമ്മാണം. കഴിഞ്ഞ ഡിസംബറിൽ ക്രിസ്മസ് സമ്മാനമായി ലിത്വാനിയ ഇത് ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകി. ഇതിന്റെ ഒരു പതിപ്പ് വിൽനിയസിലെ ഡൗൺടൗൺ കത്തീഡ്രൽ സ്ക്വയറിലും സൂക്ഷിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD