പാന്റ്സിടാൻ മറന്നുപോയ മെലാനിയ ട്രംപ് , വാർത്തയിലെ സത്യം ഇതാണ്

Sunday 30 December 2018 11:28 PM IST
trump-

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യയും മോഡലുമായ മെലാനിയ ട്രംപും വാർത്തകളിലെ താരങ്ങളാണ് എപ്പോഴും. മിക്കപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലാണ് മെലനിയ വാർത്തകളിൽ നിറയുന്നത്.

ഇറാക്കിലേക്കു കഴിഞ്ഞദിവസം ഡോണാൾഡ് ട്രംപ് അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. ഒപ്പം മെലാനിയയും ഉണ്ടായിരുന്നു. ഇറാഖിലുള്ള അമേരിക്കൻ സൈനികരോടുള്ള ബഹുമാന സൂചകമായി ആയിരുന്നു ട്രംപിന്റെ സന്ദർശനം. ഇത്തവണ സന്ദർശനത്തിനുശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു മെലനിയ ശ്രദ്ധനേടിയത്. കടും പച്ച നിറത്തിലുള്ള കോട്ടിനൊപ്പം ധരിച്ച ലെതർ പാന്റ്സ് ആണ് ഇത്തവണ മെലനിയയെ കുടുക്കിയത്. പാന്റിന് ബ്രൗൺ നിറമായിരുന്നതിനാൽ മെലനിയ പാന്റ് ധരിക്കാൻ മറന്നു എന്നായിരുന്നു പ്രചാരണം. രാത്രിയിൽ മെലനിയ സൺ ഗ്ലാസ് ധരിച്ചതിനെച്ചൊല്ലിയും സോഷ്യൽ മീഡിയയിൽ വിവാദം കൊഴുത്തു.

ട്രംപ് സന്ദർശനം ഇറാക്ക് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ വാർത്തയ്ക്കൊപ്പം ട്വിറ്ററിൽ മെലനിയ പാന്റിടാൻ മറന്നു എന്നും പ്രചരിച്ചു. ട്വീറ്റിന് നിരവധിപേർ കമന്റിടുകയും ദൃശ്യങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തതോടെ മെലനിയ വീണ്ടും താരമായി. എന്നാൽ മെലനിയയുടെ ലുക്ക് സൂപ്പറാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഷൂവിനു മുകളിൽ ശരീരം കാണാമെന്നും വെറുതെ ട്രോളാൻ വേണ്ടി കാരണങ്ങൾ കണ്ടെത്തുകയാണെന്നും ചിലർ പറയുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD