ഹിലരി ക്ലിന്റന്റെ കുത്തക തകർത്ത് മിഷേൽ ഒബാമയ്ക്ക് വനിതാപുരസ്കാരം

Friday 28 December 2018 11:18 PM IST
michelle-obama-

വാഷിംഗ്ടൺ : ഹിലാരി ക്ലിന്റന്റെ 17 വർഷത്തെ കുത്തക തകർത്ത് അമേരിക്കയിലെ ഏറ്റവും ആരാദ്ധ്യയായ വനിതയ്ക്കുള്ള പുരസ്കാരം മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ സ്വന്തമാക്കി. മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും സ്‌റ്റേറ്റ് സെക്രട്ടറിയും ബിൽ ക്ലിന്റന്റെ ഭാര്യയുമായ ഹിലരി ക്ലിന്റൺ കുത്തകയായി വച്ച പദവിയാണ് മുൻ പ്രഥമ വനിത കൂടിയായ മിഷേൽ കരസ്ഥമാക്കിയത്. മാത്രമല്ല ഹിലരി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

ഗ്യാലപ് നടത്തിയ വാർഷിക പൊതുജനാഭിപ്രായ പോളിംഗിൽ ടോക് ഷോ താരമായ ഒപ്ര വിൻഫ്രി ആണ് രണ്ടാമത്. എലിസബസത്ത് രാജ്ഞി ആദ്യ പത്തിൽ ഇടംപിടിച്ചു. 50-ാം തവണയാണ് രാജ്ഞി ഈ സ്ഥാനത്ത് തുടരുന്നതെന്ന് ഗ്യാലപ് പറയുന്നു.

അമേരിക്കയിലെ ഏറ്റവും ആരാദ്ധ്യനായ പുരുഷന്മാരുടെ പട്ടികയിൽ 11ാം വർഷവും മുൻ പ്രസിഡന്റ് ബരാക് ഒബാമ ഒന്നാം സ്ഥാനത്ത് തുടരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാലാം വർഷവും രണ്ടാം സ്ഥാനം നിലനിർത്തി.

ഗ്യാലപ് നടത്തിയ പോളിംഗിൽ 1,025 പേരാണ് ലോകത്തെ ഏറ്റവും ആരാദ്ധ്യരായ സ്ത്രീ-പുരുഷന്മാരെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD