കുട്ടികളും എല്ലാം പഠിക്കട്ടെ, കൗമാരക്കാരായ മക്കൾക്കായി പോൺസിനിമ നിർമ്മിച്ച് അമ്മമാർ

Tuesday 12 March 2019 4:56 PM IST

mothers-made-movie-

മക്കൾക്ക് ലൈംഗികവിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾക്ക് എന്തൊക്കെ രീതികൾ സ്വീകരിക്കാൻ കഴിയും? ആ രീതികൾക്ക് ഒരുപരിധിയുമില്ലെന്ന് തെളിയിക്കുകയാണ് അമേരിക്കയിൽനിന്നുള്ള അഞ്ച് അമ്മമാർ. കൗമാരക്കാരായ മക്കളുള്ള അഞ്ച് അമ്മമാരാണ് തങ്ങളുടെ കുട്ടികൾക്കായി റിസ്ക് എടുക്കാൻ തയാറായത്. കുട്ടികൾക്ക് കാണാനായി തങ്ങളുടെ പോൺവീഡിയോ എടുക്കുകയാണ് അവർ ചെയ്തത്. നഗ്നതയ്ക്ക് അളവുകോലുകൾ നിശ്ചയിക്കുകയും എത്രത്തോളെം നഗ്നത ആകാമെന്ന് ചർച്ചചെയ്യുകയും ചെയ്യുന്ന കാലത്താണ് മക്കൾക്കായി പോൺവീഡിയോ നിർമ്മിച്ച അമ്മമാരുടെ വാർത്ത ലോകശ്രദ്ധ നേടുന്നത്. സുലഭമായി പോൺവീഡിയോകൾ ഇന്റർനെറ്റിൽ ലഭിക്കുമ്പോൾ തങ്ങളുടെ മക്കൾക്ക് ലൈംഗികതയെക്കുറിച്ചും മനുഷ്യശരീരത്തെക്കുറിച്ചും ശരിയായ അറിവ് കിട്ടണമെന്ന ആഗ്രഹമാണ് ഇത്തരമൊരു സാഹസത്തിന് പിന്നിൽ.

റേപ്പിനിരയായ ഒരു കുട്ടിയുടെ ഗർഭകാലത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമൊക്ക ഈയടുത്ത കാലത്ത് വായിക്കാനിടയായി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഇന്റർനെറ്റിൽ കാണുന്നതുപോലെയല്ല ശരിക്കുള്ള ലൈംഗികത എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. നോർത്ത് വെയിൽസിൽനിന്നുള്ള 40കാരിയായ സാറ പറയുന്നു. വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കപ്പെടുന്ന പോൺ വീഡിയോകളിൽ കാണുന്നത് ശരിക്കുള്ള മനുഷ്യജീവിതമല്ലെന്ന് നമ്മുടെ കുട്ടികൾ അറിഞ്ഞിരിക്കണം. അതിൽ വേഷമിടുന്നവരൊന്നും യഥാർത്ഥത്തിൽ സ്ത്രീകളെ പ്രതിനിധീകരിക്കുന്നവരല്ല. അതൊക്കെ കുട്ടികളുടെ ചിന്തകളെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. സാറ കൂട്ടിച്ചേർത്തു. ഒരു സിനിമ ചെയ്യുന്നതിനുള്ള എല്ലാ തയാറെടുപ്പുകളോടുംകൂടിയാണ് ഇവർ തങ്ങളുടെ സിനിമ ചെയ്തത്.

ലൈംഗികതയെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമൊക്കെ അടുത്ത തലമുറയ്ക്ക് ആരോഗ്യകരമായ രീതിയിൽ പറഞ്ഞുകൊടുക്കുന്നതാണ് തങ്ങളുടെ സിനിമയെന്നാണ് ഈ അമ്മമാരുടെ അഭിപ്രായം. സിനിമ നിർമ്മിക്കുക മാത്രമല്ല, ചാനൽ 4 എന്ന ടെലിവിഷൻ പരിപാടിയിലൂടെ ഈ മാസം 20 മുതൽ ഇവരുടെ സിനിമ സംപ്രേക്ഷണം ചെയ്യുകയും ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD