ഡാളസ് സെന്റ് തോമസ് ഫൊറോനയ്ക്ക് പുതിയ നേതൃത്വം

മാർട്ടിൻ വിലങ്ങോലിൽ | Tuesday 08 January 2019 5:27 PM IST
st-thomas-ferona-church

ഡാളസ്: ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യത്തെ സീറോ മലബാർ ഇടവകയായ ഡാളസ് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ 2019-2020 വര്ഷങ്ങളിലേക്കുള്ള പുതിയ പാരിഷ് കൗൺസിൽ ചുമതലയേറ്റു. കൈക്കാരന്മാരായ മാത്യു മണ്ണനാൽ, ബോബി ജോൺസൺ, ജെറിൻ തേനായൻ (യൂത്ത് ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള പാരിഷ് കൗൺസിലാണ് ചുമതലയേറ്റത്.

ഡിസംബർ 30 ഞായറാഴ്ച കുർബാന മദ്ധ്യേ ഫൊറോനാ വികാരി ഫാ. ജോർജ് എളമ്പാശ്ശേരി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പാരിഷ് കൗൺസിൽ സെക്രട്ടറിയായി സോണിയാ കുന്നുംപുറത്ത്, ജോയിന്റ് സെക്രട്ടറിയായി ആൻ ചുക്കിരിയാൻ എന്നിവരും ചുമതലയേറ്റു.

പാരിഷ് കൗൺസിൽ അംഗങ്ങൾ: അലക്സ് ചാണ്ടി, ആൽബിൻ മാത്യു, ബിജി എഡ്‌വേഡ്, എൽസി ഫിലിപ്പ്(രൂപതാ പാസ്റ്ററൽ കൗൺസിൽ), ജിജി ആറഞ്ചേരിൽ, ജേക്കബ് വലിയപറമ്പിൽ, ജിൻസ് മടമന, ജിൽസൺ മാത്യു, ജൂലിയറ്റ് മുളംഗൻ, കുരിയാക്കോസ് ചങ്ങങ്കേരി, ലിയോണി ജോൺസൺ, മൻജിത് കൈനിക്കര(പാസ്റ്ററൽ കൗൺസിൽ) മാത്യു ഒഴുകയിൽ, രഞ്ജിത് പോൾസൺ രേഖാ ബെന്നി, റോജൻ അലക്സ്, റോഷൻ പുളിക്കിൽ, സബിതാ ജോജി, സെബാസ്റ്റ്യൻ ദേവസ്യ, ഷാജു പൊറ്റക്കാട്ടിൽ, ഷാജി പണിക്കശ്ശേരിൽ, ഷേർളി ഷാജി, സോണിയാ സാബു തെക്കെനത്ത്, ടെസി മാത്യു, തോമസ് വർക്കി. കൈക്കാരന്മാരായ മോൻസി വലിയവീട്, മൻജിത് കൈനിക്കര, സെക്രട്ടറി ലൗലി ഫ്രാൻസിസ് എന്നിവരുടെ നേത്രത്വത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി സേവനം ചെയ്ത പാരിഷ് കൗൺസിലിന് ഫൊറോനാ വികാരി നന്ദി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD