ഓസ്‌കാർ അവാർഡുകൾ ഇന്ന് രാവിലെ 6.30 മുതൽ തത്സമയം

Monday 25 February 2019 12:23 AM IST

ldy
oscar

ലോസാഞ്ചലസ്: ഹോളിവുഡ് സിനിമയുടെ ഉത്സവമായ ഓസ്‌കാർ അവാർഡ് പ്രഖ്യാപനം ഇന്ന് രാവിലെ ഇന്ത്യൻ സമയം ആറരയ്‌ക്ക് ലോസാഞ്ചലസിലെ ഡോൾബി തിയേറ്ററിൽ ആരംഭിക്കും. 91ാമത്തെ ഓസ്‌കാർ നിശയാണിത്.

മികച്ച സംവിധാനം,​ നടി എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ 10 നോമിനേഷനുകൾ വീതം നേടിയ 'ദ ഫേവറിറ്റ്',​ 'റോമ' എന്നീ സിനിമകളാണ് മുന്നിൽ. ഏഴ് നോമിനേഷനുകളുമായി 'എ സ്റ്റാർ ഈസ് ബോൺ',​ 'വൈസ്' എന്നിവയും ഏഴ് നോമിനേഷനുകളുമായി 'ബ്ലാക് പാന്തർ',​ ആറ് നോമിനേഷനുകളുമായി 'ബ്ലാക് ക്ലാൻസ് മാൻ' എന്നീ സിനിമകൾ തൊട്ടു പിന്നിലുണ്ട്. മികച്ച സിനിമകൾക്കായുള്ള മത്സരത്തിൽ 'ബൊഹീമിയൻ റാപ്‌സഡി',​ 'ഗ്രീൻ ബുക്ക്' എന്നിവയും രംഗത്തുണ്ട്.

ലേഡി ഗാഗ

സൂപ്പർ പോപ് ഗായികയിൽ നിന്ന് തകർപ്പൻ അഭിനേത്രിയായുള്ള ലേഡി ഗാഗയുടെ അരങ്ങേറ്റം ഈ ഓസ്‌കാറിനെ ആവേശം കൊള്ളിക്കുന്നുണ്ട്. എ സ്റ്റാർ ഈസ് ബോൺ എന്ന സിനിമ അക്ഷരാർത്ഥത്തിൽ ലേഡി ഗാഗ എന്ന നടിയുടെ ഉദയമാണ്. ആ വേഷത്തിന് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ലേഡി ഗാഗ പാട്ടും പാടി ഓസ്‌കാറും അടിച്ചെടുത്തേക്കാം.

നോമിനേഷനുകൾ

മികച്ച നടി

ലേഡി ഗാഗ ( എ സ്റ്റാർ ഈസ് ബോൺ )

യെലിറ്റ്സാ അപരിസിയോ ( റോമ)

ഗ്ലെൻ ക്ലോസ് ( ദ വൈഫ് )

ഒളീവിയ കോൾമാൻ ( ദ ഫേവറിറ്റ് )

മെലിസ മക്കാർത്തി ( ക്യാൻ യു എവർ ഫൊർഗീവ് മീ )

മികച്ച നടൻ

ക്രിസ്റ്റ്യൻ ബെയ്ൽ ( വൈസ് )

ബ്രാഡ്‌ലി കൂപ്പർ ( എ സ്റ്റാർ ഈസ് ബോൺ )

വില്യം ഡാഫോ ( അറ്റ് എറ്റേണിറ്റീസ് ഗേറ്റ് )

റാമി മാലിക് ( ബൊഹീമിയൻ റാപ്‌സഡി )

വിഗോ മോർട്ടൻസൺ ( ഗ്രീൻ ബുക്ക് )

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD