ഇനി എനിക്ക് പ്രസവിക്കാൻ വയ്യേ...

Thursday 20 December 2018 4:21 PM IST
frankie
വെയ്നും ഭാര്യയും

ലണ്ടൻ:ഇല്ല, എന്തുസംഭവിച്ചാലും ഇനി ഗർഭിണിയാവാനില്ല. എനിക്കുവയ്യ.പേടിയാണ്... മുൻ ഇംഗ്ലീഷ് ഫുട്ബാൾ താരം വെയ്ൻ ബ്രിഡ്ജിന്റെ ഭാര്യയും ഗായികയുമായ ഫ്രാങ്കിയാണ് ഗർഭത്തെ പേടിക്കുന്നത്. അടുത്തിടെ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫ്രാങ്കി തന്റെ പേടിയെക്കുറിച്ച് പറഞ്ഞത്. ചെറിയ കുടുംബം എന്ന ആശയം ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ഇതെന്നാണ് ഫ്രാങ്കിയുടെ ന്യായീകരണം. ദമ്പതികൾക്ക് മൂന്നും അഞ്ചും വയസുള്ള രണ്ട് ആൺകുട്ടികളുണ്ട്.

ഫ്രാങ്കിയുടെ അഭിപ്രായം ഇതാണെങ്കിൽ ഭർത്താവിന്റേത് നേരേ തിരിച്ചാണ്. ഇനിയും കുട്ടികൾ വേണമെന്നാണ് മുപ്പത്തെട്ടുകാരനായ അദ്ദേഹത്തിന്റെ ആഗ്രഹം. വലിയ കുടുംബം ഉണ്ടാവുന്നത് എന്തുകൊണ്ടും നന്നാണെന്ന അഭിപ്രായക്കാരനാണ് വെയ്ൻ.തനിക്കിനിയും കുട്ടികൾ ജനിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, അത് എപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞില്ല.എന്നാൽ, ഭർത്താവിന്റെ ഇഷ്ടത്തിനൊത്താടാൻ ഇനി തന്നെകിട്ടില്ലെന്ന് ഫ്രാങ്കി അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്. വലിയ കുടുംബം എന്നതിനോട് തീരെ യോജിപ്പില്ല. അത്തരം ചിന്താഗതികളൊക്കെ മറ്റേണ്ട കാലം അതിക്രമിച്ചു എന്നാണ് അവർ പറയുന്നത്. ഇൗ അഭിപ്രായ പ്രകടനങ്ങൾ തുറന്ന പേരിലേക്ക് എത്തുമോ എന്നാണ് ആരാധകരുടെ ആശങ്ക.

ഇംഗ്ളണ്ട് ടീമിലെ മിന്നും താരമായിരുന്നു വെയ്ൻ ബ്രിഡ്ജ്. രണ്ടുതവണ ലോകകപ്പ് ടീമിൽ ഇടം നേടിയിട്ടുണ്ട്. ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ പ്രമുഖ ക്ളബുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD