കൃഷ്ണൻ കുട്ടി മേനോൻ അന്തരിച്ചു

Sunday 23 December 2018 3:52 PM IST
krishnan-kutty-menon

ലണ്ടൻ: പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും രാഷ്ട്രീയ ചിന്തകനും ആയിരുന്ന കൃഷ്ണൻ കുട്ടി മേനോൻ (89) അന്തരിച്ചു. ലണ്ടനിൽ കർണാടക സംഗീതവും ഭരത നാട്യവും പരിപോഷിപ്പിക്കുന്നതിൽ വളരെ മുന്നിലായിരുന്നു. ഗോള്‌ടെസ് ഗ്രീനിലെ സ്വന്തം വീട്ടിൽ തന്നെ പ്രശസ്തരായ സംഗീതജ്ഞരുടെ പരിപാടികൾ സംഘടിപ്പിക്കുമായിരുന്നു. അവരെല്ലാം സന്തോഷപൂർവ്വം അവിടെ വരികയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു. കേരള കൗമുദിയുടെ 100ആം വാർഷികം ലണ്ടനിൽ ആഘോഷിച്ചപ്പോൾ ആദരിക്കപ്പെട്ടവരിൽ ഒരാളായിരുന്നു കൃഷ്ണൻ കുട്ടി മേനോൻ. ജീവിതകാലം മൊത്തം ഒരു തികഞ്ഞ മാർക്സിസ്റ്റ് ആയിരുന്ന അദ്ദേഹം രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ പാർവതി മേനോൻ, മകൾ നിർമ്മല (ആസ്‌ട്രേലിയ). മരുമകൻ ചന്ദ്രൻ അച്ചിലിംഗം,​ ചെറുമകൻ റെഹാൻ അച്ചിലിംഗം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD