ലണ്ടനിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജരായ മൂന്നുപേർ‌ മരിച്ചു

Friday 28 December 2018 8:39 PM IST
accident-

ലണ്ടൻ: ഐസ്‌ലാൻഡിൽ ഇന്ത്യൻ വംശജരായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചു. ബ്രിട്ടനിൽ താമസമാക്കിയ കുടുംബമാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഐസ്‌ലാൻഡ് തലസ്ഥാനമായ സ്‌കീദരാർസാൻഡർ‌ പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളും ഒരാൾ കുട്ടിയുമാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികൾ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവധി ആഘോഷിക്കുന്നതിനായി ലണ്ടനിൽ നിന്ന് ഐസ്‌ലാൻഡിലേക്കു പോകവെയാണ് അപകടം. ഔദ്യോഗിക തിരിച്ചറിയൽ നടക്കാത്തതിനാൽ മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർ മഹാരാഷ്ട്ര സ്വദേശികളാണെന്നാണു സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD