ബ്രിസ്റ്റോൾ കോസ്‌മോപോളിറ്റൻ ക്ലബ്ബിന്റെ രണ്ടാം വാർഷികം ജനുവരി അഞ്ചിന്, ഉദ്ഘാടനം ബ്രിസ്റ്റോൾ ഡെപ്യൂട്ടി ലോർഡ്‌ മേയർ കൗൺസിലോർ ലെസ്ലി അലക്സാണ്ടർ നിർവഹിക്കും

Sunday 06 January 2019 4:11 PM IST
bristol-mayor

ബ്രിട്ടനിലെ പ്രമുഖ ക്ലബ്ബായ കോസ്‌മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോൾ രണ്ടാം വാർഷികവും ക്രിസ്‌മസ് പുതുവത്സരാഘോഷവും ജനുവരി അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് ക്ലബ്ബിന്റെ അങ്കണമായ ഹെൻഗ്രോവ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം ബ്രിസ്റ്റോൾ ഡെപ്യൂട്ടി ലോർഡ്‌ മേയർ കൗൺസിലർ ലെസ്ലി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ശ്രിജോസ് മാത്യു അധ്യക്ഷത വഹിക്കും, സെക്രട്ടറി ശ്രീ ഷാജി കൂരാപ്പിള്ളിൽ സ്വാഗത പ്രസംഗം നടത്തും, പ്രീമിയർ കമ്മിറ്റി അംഗം ശ്രീ വിനോയ്‌ ജോസഫ് കൃതജ്ഞത പ്രസംഗം നടത്തും.

ചടങ്ങിനോടനുബന്ധിച്ചു നാല്പതോളം കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്തമായ കലാപ്രകടനങ്ങളും ഉണ്ടായിരിക്കും. കേരളത്തിൽ പ്രളയ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിനെ സഹായിക്കാനായി കോസ്‌മോപോളിറ്റൻ ക്ലബ്ബ് വ്യത്യസ്തമായ പരിപാടികളും, ക്രിസ്‌മസ് കരോളും സംഘടിപ്പിച്ചിരുന്നു .ഇതിൽ നിന്നും സമാഹരിച്ച തുക കേരളത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കൈമാറുന്നതാണ്.

ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിക്കുന്ന, ശ്രീ ജി.രാജേഷ് രചനയും, സംവിധാനവും നിർവഹിച്ച അറിയപ്പെടാത്തവർ എന്ന മലയാള നാടകവും വാർഷികത്തോടനുബന്ധിച്ചു അവതരിപ്പിക്കുന്നതാണ്.


കൂടുതൽ വിവരങ്ങൾക്കും ,അംഗത്വത്തിനും വേണ്ടി ,ഇ മെയിൽ വിലാസം :

cosmopolitanclub.bristol@outlook.com

whatsapp:07450 60 46 20

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD