ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദി യു. കെ നാല്പതാം പിറന്നാൾ വിപുലമായി ആഘോഷിച്ചു

Friday 01 February 2019 12:35 PM IST
europe

ഒരു വര്ഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ആദ്യ ഘട്ടം 2019 ജനുവരി 27 നു വൈകന്നേരം 3 മണിക്ക് മിഷൻ ഹാളിൽ വെച്ച് നിലവിളക്കു കൊളുത്തി തുടക്കം കുറിച്ചു.ലണ്ടനിലെ അതി ശൈത്യത്തെ തൃണവല്ഗണിച് കൊണ്ട് ഒരു നിറഞ്ഞ സദസ്സ് പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു . ജനറൽ സെക്രട്ടറി സരേഷ് ധർമരാജൻ
സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ,മിഷന്റെ സ്ഥാപക കമ്മിറ്റി അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് റോസി സരസൻ ,ബീന പുഷ്‌കാസ് എന്നിവരുടെ നേതൃത്വത്തിൽ 'ദൈവ ദശകം ,ഗുരുസ്തുതി'ഗീതാലാപനം നൃത്ത രൂപത്തിൽ മനോഹരമായി അവതരിപ്പിച്ചു.


പ്രസിഡന്റ് ,ജി .ശശികുമാർ സദസ്സിനെഅഭി സംബോധന ചെയ്യുകയും സ്വാഗതമാശംസിക്കുകയും ചെയ്തു. തുടർന്ന് സദസ്സിൽ സന്നിഹിതരായിരുന്ന ഫൗണ്ടിങ്
കമ്മിറ്റി അംഗവും മുൻ ജനറൽ സെക്രെട്ടറിയും ,പ്രസിഡന്റും,ബിൽഡിംഗ് കമ്മിറ്റി ചെയര്മാനുമായിരുന്ന വി.മുരളീധരൻ ,ആദ്യ അസിസ്റ്റന്റ് സെക്രട്ടറി എൻ.സദേവൻ ,ദീർഘ കാലമായി കമ്മിറ്റിയിൽ പ്രവർത്തിച്ചു വരുന്ന മുതിർന്ന അംഗം ടി.ജി .ശശിധരൻ എന്നിവരെ വേദിയിലേക്ക് ആനയിച്ചു പൊന്നാടയണിഞ്ഞു ആദരിച്ചു. വിശിഷ്ടാതിഥിയായി എത്തിയിരുന്ന ലണ്ടൻ ട്രിനിറ്റി ചുര്ച്ചിന്റെ മാനേജിഗ് ഡയറക്ടർ പോൾ ചെല്ലയ്യ, സമ്മാനിച്ച പിറന്നാൾ കേക്ക് മുറിച്ചത് സദസ്സിനു പുത്തനുണർവ്വേകി .പോൾ ചെല്ലയ്യ സഘടനയെയും,പ്രവർത്തകരെയും ,അഭിനന്ദിക്കുകയും ,ആശംസകൾ അർപ്പിക്കുകയും ചെയ്തു.

മിഷന്റെ സ്ഥാപക കമ്മിറ്റി അംഗങ്ങളുടെ പേര് വിവരങ്ങൾ ആലേഖനം ചെയ്ത ശിലാ ഫലകം മിഷൻ ഹാളിൽ സ്ഥാപിക്കുന്നതിന്റെ ഉത്ഘാടനം മുരളീധരനും ,സദേവനും കൂടി നിർവഹിച്ചു. വി.മുരളീധരൻ മിഷന്റെ ആരംഭ കാലപ്രവർത്തനങ്ങളെ ഹൃസ്വമായി വിവരിക്കുകയും ,ഒപ്പം പ്രവർത്തിച്ചവരുടെ പേര് വിവരങ്ങൾ വായിച്ചു കൊണ്ട് അവരെ അനുസ്മരിക്കുകയും ,തുടർ പരിപാടികളുടെ വിജയത്തിനായി ആശംസകൾ നേരുകയും ചെയ്തു. എൻ.സദേവൻ,കെ.സി.അശോകാകുമാർ, ആർ. ,വിനോദ്ബാബു ,

ജി.സരേഷ്‌കുമാർ ടി.ജി.ശശിധരൻ എന്നിവർ ആശംസാപ്രസംഗം നടത്തി. തുടർന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ ,ഡോക്ടർ വി.സരസൻ ആമുഖ പ്രഭാഷണം നടത്തിക്കൊണ്ടു കലാപരിപാടികൾ ആരംഭിച്ചു. തിരുവാതിരക്കളി ,ഭരതനാട്യം (അശ്വിനി അജിത് ) തേജസ്സ് ബൈജുവിന്റെ(8 വയസ്സ്) വെറൈറ്റി ഡാൻസ് ,മഞ്ജു മന്ദിരത്തിൽ ,സരേഷ്‌കുമാർ എന്നിവരുടെ ഗാനാലാപനം എന്നിവയും ,കൂടാതെ ഡോക്ടർ സരസൻ തയാറാക്കി അവതരിപ്പിച്ച ഒരുവീഡിയോ പ്രദര്ശനം ഏറെ ശ്രേധേയവും ,ഹൃദ്യവും ,പഠനാര്ഹവുമായിരുന്നു .അമ്പതു വര്ഷങ്ങള്ക്കു മുൻപ് സിംഗപ്പൂരിൽനിന്നു ഇംഗ്ലണ്ടിൽ കുടിയേറിയ മലയാളികളുടെ സൗഹൃദ കൂട്ടായ്മയുടെ സ്വപ്നസാക്ഷാകരമാണ് ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദി ,യു .കെ. മിഷൻ അംഗങ്ങളുടെയും ,യുവതലമുറയുടെയും ജീവിത ക്രമത്തിൽ സംഘടന വരുത്തിയ സ്വാധീനവും ,പ്രചോദനവും അവർ വിവരിക്കുന്നതാണ് വീഡിയോയുടെ ഇതിവൃത്തം.മിഷനും ഞാനും എന്ന് നാമകരണം ചെയ്ത ചിത്രീകരണത്തിൽ മിഷൻ വിമെൻസ് ഫോറം ചെയർ പേഴ്സൺ വത്സമ്മ തങ്കപ്പനും ,സ്ഥാപകാംഗം ഗോപിനാഥനും (ഈസ്റ്റ് ഹാം ) വളരെ ആർദ്രദയോടെയും എന്നാൽ രസകരമായും,നൽകിയ അനുഭവ കഥ സദസ്സിനെ വിസ്മയ ഭരിതരാക്കി .
ജനറൽ സെക്രട്ടറിയുടെ നന്ദി പ്രകടനത്തോട് കൂടി 7 മണിക്ക് പരിപാടികൾ സമാപിച്ചു.


ജൂൺ 16 , സെപ്തംബര് 22 എന്നീ ദിവസങ്ങളിലെ തുടർആഘോഷ പരിപാടികളുടെ വിശദ വിവരങ്ങൾ ഉടൻ തന്നെ പ്രസിദ്ധ പെടുത്തുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD