പ്രകോപനങ്ങൾ തീരുന്നില്ല: ഇന്ത്യയ്ക്കരികിൽ മൂന്നാമത്തെ തുറമുഖവുമായി ചൈന

Friday 09 November 2018 5:48 PM IST
china

ബെയ്ജിംഗ്: ദിനംപ്രതി ഇന്ത്യക്കെതിരെയുള്ള പ്രകോപനപരമായ നടപടികളാണ് ചൈന കൈക്കൊള്ളുന്നത്. ഇന്ത്യക്കരികിലായി മൂന്നാമത്തെ തുറമുഖം നിർമ്മിക്കുകയാണ് ചൈന. മ്യാൻമാർ തീരദേശത്താണ് പുതിയ തുറമുഖം നിർമ്മിക്കുക. മ്യാൻമാറിലെ ക്യോക്പു ടൗണിൽ ബംഗാൾ ഉൾക്കടലിന് സമീപമായാണ് തുറമുഖം നിർമ്മിക്കുക.


പാകിസ്ഥാനിലെ ഗ്വാഡാർ തുറമുഖത്തും ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്തും ചൈന പദ്ധതികൾ നടപ്പാക്കിക്കഴിഞ്ഞു. 99വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ നടപ്പാക്കുക. കൂടാതെ ബംഗ്ലാദേശിൽ ചിറ്റഗോങിൽ ചൈന ധനനിക്ഷേപം നടത്തിക്കഴിഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിൽ സൈനികാധിപത്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈന ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം പദ്ധതിയുടെ 70ശതമാനം നിക്ഷേപം ചൈനയും ബാക്കി 30 ശതമാനം മ്യാൻമാറുമായിരിക്കും നടത്തുക.

കരാർ ഒപ്പിട്ടത് വഴി ചൈനയുടെ സ്വപ്ന പദ്ധതിയുടെ സുപ്രധാനമായ ചുവടുവെയ്പ്പാണ് നടന്നിരിക്കുന്നത്. ചൈനയുടെ ബെൽട്ട് റോഡ് ഇനിഷ്യേറ്റിവ് പദ്ധതി സൂക്ഷ‌്മപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാകും മ്യാൻമാർ പദ്ധതി ആരംഭിക്കുക. അയൽ രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കുന്ന പ്രവർത്തനങ്ങളാണ് ചൈനയിൽ നിന്നുണ്ടാകുന്നത്. 2015 മുതൽക്കേ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുവരികയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ പാകിസ്ഥാനുമായി സാമ്പത്തിക ഇടനാഴിയും ചൈന നടപ്പാക്കി കഴിഞ്ഞു. ഇതിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. കൂടാതെ പാകിസ്ഥാന്റെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് വൻ സാമ്പത്തിക സഹായം ചൈന വാഗ്ദാനം ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD