മൃഗശാലയിൽ പാണ്ടകളുടെ കൂട്ടിൽ എട്ടുവയസുകാരി വീണു,​ അവസാനം സംഭവിച്ചത്

Tuesday 12 February 2019 12:25 AM IST

panda

ബീജിംഗ്: ആളുകൾ നോക്കിനിൽക്കെ അപകടകാരികളായ പാണ്ടകളുടെ നടുവിലേക്ക് വീണ് എട്ടുവയസുകാരി. ചൈനയിലെ ഒരു ഗവേഷണകേന്ദ്രത്തോട് അനുബന്ധിച്ചുള്ള മൃഗശാലയിലാണ് സംഭവം. ആളുകളുടെ നിലവിളകിൾക്കിടയിൽ പാണ്ടകൾ ഓരോന്നായി അവളുടെ അരികിലേക്ക് നീങ്ങി.

എന്നാൽ പാണ്ടകൾ അവളെ ഉപദ്രവിക്കാൻ ശ്രമിച്ചില്ല. എന്നാൽ കുട്ടി പേടിച്ചു കരഞ്ഞുകൊണ്ടിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ കാഴ്ചബംഗ്ലാവിലെ സുരക്ഷാ ജീവനക്കാർ ശ്രമവും തുടങ്ങി. ആദ്യം നീണ്ട ഒരു വടി താഴേക്കിട്ട് അതിൽ കുഞ്ഞിനെ പിടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതിനിടയിൽ വീണ്ടും പാണ്ടകൾ കുഞ്ഞിനടുത്തേക്ക് വന്നു. അതോടെ കൂടിനിൽക്കുന്ന ആളുകളും കുട്ടിയും പേടിച്ച്‌ നിലവിളിക്കാൻ തുടങ്ങി.

ഇതോടെ സുരക്ഷാജീവനക്കാരൻ വേലിയിളക്കി, അതിനിടയിലൂടെ കൈയിട്ട് അവളെ വലിച്ചെടുത്തു. ചുറ്റും കൂടി നിന്നവരിൽ ആരോ സംഭവം മൊബൈലിൽ പകർത്തുകയായിരുന്നു. ഈ വീഡിയോ ആണ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD