മഞ്ഞിന് തീ പിടിക്കുന്നതിന് പിന്നിലെ രഹസ്യം ഇതാണ്

Saturday 12 January 2019 2:31 PM IST
ice

ജു​ന്യൂ​:​ ​മ​ഞ്ഞി​ൽ​ ​തീ​യി​ട്ടാ​ൽ​ ​എ​ന്ത് സം​ഭ​വി​ക്കും​?​​​ ​മ​ഞ്ഞി​ൽ​ ​തീ​യി​ടു​ക​യോ...​സം​ശ​യി​ക്ക​ണ്ട..​വ​ട​ക്ക​ൻ​ ​അ​ലാ​സ്ക​യി​ലെ​ ​മ​ഞ്ഞി​ൽ​ ​തീ​ക​ത്തു​ക​ത​ന്നെ​ ​ചെ​യ്യും.​ കി​ലോ​മീ​റ്റ​റു​ക​ളോ​ളം​ ​പ​ര​ന്നു​കി​ട​ക്കു​ന്ന​ ​ത​ണു​ത്തു​റ​ഞ്ഞ​ ​മ​ഞ്ഞി​ൽ​ ​വ​ടി​കൊ​ണ്ടോ​ ​മ​റ്റോ​ ​കു​ത്തി​ ​ഒ​രു​ ​ദ്വാ​ര​മി​ട​ണം.​ ​ഒ​രു​തീ​പ്പൊ​രി​ ​അ​തി​ന​ടു​ത്താ​യി​ ​കാ​ണി​ക്കു​മ്പോ​ൾ​ ​തീ​ ​ആ​ളി​പ്പ​ട​രു​ന്ന​ത് ​കാ​ണാം.

​ ​അ​ലാ​സ്ക​യി​ലെ​ ​എ​സി​യ​ ​ത​ടാ​ക​ത്തി​ൽ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ ​മീ​ഥൈ​ൻ​ ​ വാ​ത​ക​മാ​ണ് ​ഈ​ ​തീ​പി​ടു​ത്ത​ത്തി​ന് ​പി​ന്നി​ൽ.​ ​ചീ​ഞ്ഞ​ളി​ഞ്ഞ​ ​വ​സ്തു​ക്ക​ൾ,​​​ ​മൃ​ഗ​ങ്ങ​ളു​ടെ​ ​വി​സ​ർ​ജ്യം​ ​തു​ട​ങ്ങി​യ​വ​യൊ​ക്കെ​ ​മീ​ഥൈ​ൻ​ ​ ഉ​ത്പാ​ദി​പ്പി​ക്കാ​റു​ണ്ട്.​ ​ഏ​ക​ദേ​ശം​ 6000​ ​പ​ശു​ക്ക​ൾ​ ​ഉത്​പാ​ദി​പ്പി​ക്കു​ന്ന​തി​ലും​ ​അ​ധി​കം​ ​ മീ​ഥൈ​ൻ​ ​എ​സി​യ​ ​ത​ടാ​ക​ത്തി​ൽ​ ​ഉ​ണ്ടാ​കു​ന്നു​വെ​ന്നാ​ണ് ​പ​ഠ​ന​ങ്ങ​ളി​ൽ​ ​പ​റ​യു​ന്ന​ത്.

ത​ടാ​ക​ത്തി​ന്റെ​ ​പ​ല​ഭാ​ഗ​ത്തും​ ​രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ ​പെ​ർ​മ​ഫ്രോ​സ്റ്റു​ക​ളാ​ണ് ​ഇ​ത്ത​ര​ത്തി​ൽ​ ​തീ​ക​ത്താ​ൻ​ ​കാ​ര​ണ​മാ​യി​ ​ഗ​വേ​ഷ​ക​ർ​ ​പ​റ​യു​ന്ന​ത്.​ ​ഭൗ​മോ​പ​രി​ത​ല​ത്തി​നു​ ​താ​ഴെ​യാ​യി​ ​എ​ന്നും​ ​ത​ണു​ത്തു​റ​ഞ്ഞ​ ​നി​ല​യി​ൽ​ ​കാ​ണ​പ്പെ​ടു​ന്ന​ ​ഭാ​ഗ​മാ​ണ് ​പെ​ർ​മ​ഫ്രോ​സ്റ്റ്.​ ​അ​ലാ​സ്ക,​ ​സൈ​ബീ​രി​യ,​ ​കാ​ന​ഡ​ ​പോ​ലു​ള്ള​ ​ആ​ർ​ട്ടി​ക് ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ​ഇ​തു​ ​പ്ര​ധാ​ന​മാ​യും​ ​കാ​ണാ​നാ​കു​ക.​ ​മ​ണ്ണ്,​ ​ച​ര​ൽ,​ ​മ​ണ​ൽ​ ​എ​ന്നി​വ​യെ​ല്ലാം​ ​മ​ഞ്ഞി​നാ​ൽ​ ​കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ട​ ​നി​ല​യി​ലാ​യി​രി​ക്കും​ ​ഇ​വി​ടം.

ഇ​ങ്ങ​നെ​ ​ഏ​ക​ദേ​ശം​ ​ര​ണ്ടു​ ​വ​ർ​ഷ​മെ​ങ്കി​ലും​ ​ജ​ല​ത്തി​ന്റെ​ ​ഖ​രാ​ങ്ക​ത്തി​ൽ​ ​താ​ഴെ​ ​ഊ​ഷ്മാ​വി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​മ​ണ്ണാ​ണ് ​പെ​ർ​മ​ഫ്രോ​സ്റ്റ്.​ ​ഇ​ല​ക​ൾ​ ​വീ​ണും​ ​മ​റ്റും​ ​ചീ​ഞ്ഞ​ളി​ഞ്ഞ് ​ മീ​ഥൈ​നും ​ ​കാ​ർ​ബ​ണും​ ​ഇ​തി​ൽ​ ​ഉ​ത്​പാ​ദി​പ്പി​ക്ക​പ്പെ​ടാ​റു​ണ്ട്.​ ​ലോ​ക​ത്തി​ലെ​ ​എ​ല്ലാ​ ​പെ​ർ​മ​ഫ്രോ​സ്റ്റു​ക​ളി​ലു​മാ​യി​ ​ഏ​ക​ദേ​ശം​ 1500​ ​ബി​ല്യ​ൻ ​ട​ൺ​ ​കാ​ർ​ബ​ൺ​ ​'അ​ട​ക്കി​ ​വ​യ്ക്ക​പ്പെ​ട്ട​" നി​ല​യി​ലു​ണ്ടെ​ന്നാ​ണു​ ​ക​രു​തു​ന്ന​ത്.​ ​
അ​താ​യ​ത് ​ഇ​ന്നു​ ​ന​മ്മു​ടെ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​കാ​ണു​ന്ന​തി​ന്റെ​ ​ര​ണ്ടി​ര​ട്ടി​യി​ലേ​റെ​!​ ​ആ​ഗോ​ള​താ​പ​ന​ത്തി​ലും​ ​ഒ​രു​ ​നി​ർ​ണാ​യ​ക​ ​പ​ങ്ക് ​ഇ​വ​ ​വ​ഹി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ​പ​ഠ​ന​ങ്ങ​ൾ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​

വീഡിയോ കാണാം..

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD