കിം ജോങ് ഉൻ നാലാം തവണയും ചൈനയിൽ

Wednesday 09 January 2019 1:41 AM IST
kim

ബെയ്ജിംഗ്:ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങിന്റെ ക്ഷണപ്രകാരം മൂന്ന് ദിവസത്തെ സന്ദർശനത്തിന് ചൈനയിലെത്തി. ഇക്കാര്യം ഇരു രാജ്യങ്ങളിലേയും ഔദ്യോഗിക വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു.

ഉന്നിനൊപ്പം ഭാര്യ റീസോൾ ജു ഉം ഉണ്ട്. നാലാം തവണയാണ് കിം ചൈന സന്ദർശിക്കുന്നത്. ചൈനീസ് പ്രസിഡനന്റുമായുള്ള കൂടിക്കാഴ്ചയിൽ സുപ്രധാനമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും.

അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായിരിക്കും ഊന്നൽ. കാരണം, അമേരിക്ക - ഉത്തരകൊറിയ സംഘർഷങ്ങളിൽ മികച്ച നയതന്ത്രജ്ഞനായി ചൈന ഏറെ നാളായി പ്രവർത്തിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നും ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കിമ്മിന്റെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. ആണവ, മിസൈൽ പരീക്ഷണങ്ങളെ ചൊല്ലി അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതിനെ തുടർന്ന് അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ ഉപരോധം എങ്ങനെയും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉത്തരകൊറിയ. കഴിഞ്ഞ ജൂണിലാണ് അമേരിക്ക,ചൈന,ഉത്തരകൊറിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD