ദ​മ്പ​തി​ക​ൾ​ ​ഒ​ന്നി​ച്ചു​പോ​കു​ന്ന​ത് ​കാ​ണു​മ്പോൾ എനിക്ക് ഹൃദയം വേദനിക്കും: മരിയ ഷറപോവ

Thursday 10 January 2019 4:41 PM IST
maria-sharapova

മോ​സ്കോ​:​ ​ഉ​ത്തേ​ജ​ക​മ​രു​ന്ന് ​വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട് ​ടെ​ന്നീ​സി​ൽ​ ​നി​ന്ന് ​പു​റ​ത്താ​യ​ ​മു​ൻ​ ​ഒ​ന്നാം​ന​മ്പ​ർ​ ​താ​രം​ ​മ​രി​യ​ ​ഷ​റ​പ്പോ​വ​യ്ക്ക് ​പ​ണി​പ​തി​നെ​ട്ടും​ ​പ​യ​റ്റി​യി​ട്ടും​ ​ക​ളി​യി​ലേ​ക്ക് ​തി​രി​ച്ചു​വ​രാ​നാ​വു​ന്നി​ല്ല.​ ​ക​ഠി​ന​പ​രി​ശീ​ല​നം കഴി​ഞ്ഞാണ് വി​ല​ക്കി​നു​ശേ​ഷമുള്ള​ ​ആ​ദ്യ​മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്.​ ​പ​ക്ഷേ,​ ​പ​ച്ച​തൊ​ട്ടി​ല്ല.​ ​പി​ന്നെ​യും​ ​ഒ​ന്നു​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ൽ​ കൂ​ടി​ ​പ​യ​റ്റി​നോ​ക്കി​യെ​ങ്കി​ലും​ ​കാ​ര്യ​മാ​യി​ ​ഒ​ന്നും​ചെ​യ്യാ​നാ​യി​ല്ല.​

ഒ​ടു​വി​ൽ​ ​ആ​സ്ട്രേ​ലി​യ​ൻ​ ​ഒാ​പ്പ​ണി​ലൂ​ടെ​ ​വി​മ​ർ​ശ​ക​രു​ടെ​ ​വാ​യ​ട​പ്പി​ക്കാ​നാ​യി​ ​ശ്ര​മം.​ ​പ​ക്ഷേ,​ ​തു​ട​യി​ലെ​ ​പ​രി​ക്ക് ​വി​ല്ല​നാ​യി.​ ​ക​ളി​ക്കാ​നാ​വി​ല്ലെ​ന്ന് ​ഏ​റ​ക്കു​റെ​ ​ഉ​റ​പ്പി​ച്ച​ ​മ​ട്ടാ​ണ്.​ ​എ​ങ്കി​ലും​ ​മെ​ൽ​ബ​ണി​ൽ​ ​നി​ന്ന് ​മ​ട​ങ്ങാ​ൻ​ ​താ​രം​ ​കൂ​ട്ടാ​ക്കി​യി​ട്ടി​ല്ല.​ ​അ​വി​ടെ​ത്തെ​ ​തെ​രു​വു​ക​ളി​ൽ​ ​ക​റ​ങ്ങി​ന​ട​ക്കു​ക​യാ​ണ് ​മ​രി​യ​യു​ടെ​ ​ഇ​പ്പോ​ഴ​ത്തെ​ ​ഹോ​ബി​യെ​ന്നാ​ണ് ​കേ​ൾ​ക്കു​ന്ന​ത്.​ ​വെ​റു​തേ​ ​ക​റ​ങ്ങി​ന​ട​ക്ക​ൽ​ ​മാ​ത്ര​മ​ല്ല,​ ​പ​ടം​ ​പി​ടി​ച്ച് ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​പോ​സ്റ്റു​ചെ​യ്യു​ക​യും​ ​ചെ​യ്യും.​ ​ഇ​ൻ​സ്റ്റാ​ഗ്രാം​ ​ഇ​ല്ലെ​ങ്കി​ൽ​ ​താ​നി​ല്ലെ​ന്ന് ​മ​രി​യ​യ്ക്ക് ​ന​ന്നാ​യി​ ​അ​റി​യാം.​ ​പ​ടം​ ​പോ​സ്റ്റി​യാ​ണ് ​ആ​രാ​ധ​ക​രെ​ ​ഒ​രു​ത​ര​ത്തി​ൽ​ ​നി​ല​നി​റു​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്.

തെ​രു​വി​ൽ​ ​അ​ല​യു​ന്ന​തി​നി​ടെ​ ​കാ​മു​ക​ൻ​ ​അ​ല​ക്സാ​ണ്ട​ർ​ ​ഗി​ൽ​ക്സ് ​അ​ടു​ത്തി​ല്ലാ​ത്ത​താ​ണ് ​മ​രി​യ​യെ​ ​ഇ​പ്പോ​ൾ​ ​ഏ​റെ​ ​വേ​ദ​നി​പ്പി​ക്കു​ന്ന​ത്.​ ​വി​ര​ഹം​ ​വ​ല്ലാ​ത്തൊ​രു​ ​അ​വ​സ്ഥ​യെ​ന്നാ​ണ് ​മ​രി​യ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ളോ​ട് ​പ​റ​ഞ്ഞ​ത്.​ ദ​മ്പ​തി​ക​ൾ​ ​ഒ​ന്നി​ച്ചു​പോ​കു​ന്ന​ത് ​കാ​ണു​മ്പോ​ഴാ​ണ് ​ഹൃ​ദ​യ​വേ​ദ​ന​ ​ക​ടു​ക്കു​ന്ന​ത്.​ ​അ​വ​രോ​ട് ​അ​സൂ​യ​തോ​ന്നും.​ ​പ​ക്ഷേ,​ ​എ​ന്തു​ചെ​യ്യാ​ൻ​ ​പു​ള്ളി​ക്കാ​ര​ൻ​ ​ജോ​ലി​ക്കാ​ര്യ​വു​മാ​യി​ ​അ​ന്യ​നാ​ട്ടി​ലാ​ണ്.​ ​അ​ധി​കം​വൈ​കാ​തെ​ ​വി​ര​ഹ​പ്ര​ശ്ന​ത്തി​ന് ​പ​രി​ഹാ​രം​ ​ഉ​ണ്ടാ​വു​മെ​ന്നാ​ണ് ​മ​രി​യ​യു​ടെ​ ​പ്ര​തീ​ക്ഷ.

ഉ​ത്തേ​ജ​ക​മ​രു​ന്ന് ​വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട് ​പു​റ​ത്താ​കു​ന്ന​തു​വ​രെ​ ​ടെ​ന്നീ​സി​ലും മോ​ഡ​ലിം​ഗി​ലും​ ​ക​ത്തി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​ ​മ​രി​യ​ ​ഷ​റ​പ്പോ​വ.​ഇ​പ്പോ​ൾ​ ​മോ​ഡ​ലിം​ഗാ​ണ് ​പ്ര​ധാ​നം.​ ​വ​രു​മാ​ന​ ​മാ​ർ​ഗ​വും​ ​ഇ​തു​ത​ന്നെ.​ ​പ​ക്ഷേ,​ ​പ​ഴ​യ​തു​പോ​ലെ​ ​അ​ത്ര​യ്ക്ക് ​അ​വ​സ​ര​ങ്ങ​ൾ​ ​കി​ട്ടു​ന്നി​ല്ല.​ ​ഇൗ​ ​നി​ല​യ്ക്കാ​ണ് ​മു​ന്നോ​ട്ടു​പോ​ക്കെ​ങ്കി​ൽ​ ​അ​ധി​ക​നാ​ൾ​ ​ക​ഴി​യും​മു​മ്പ് ​കാ​ര്യ​ങ്ങ​ൾ​ ​കൈ​വി​ട്ടു​പോ​കു​മെ​ന്ന് ​താ​ര​ത്തി​ന് ​ന​ന്നാ​യി​ ​അ​റി​യാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD