പാരീസിലെ നോത്ര ദാം കത്തീഡ്രലിൽ വൻ തീപിടിത്തം

Tuesday 16 April 2019 12:34 AM IST

notre-dame-

പാരീസ്: പാരീസിലെ പ്രശസ്തമായ നോത്ര ദാം കത്തീഡ്രലില്‍ വന്‍ തീപ്പിടിത്തം. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കത്തീഡ്രലിന്റെ ഗോപുര മണികള്‍ക്ക് മുകളില്‍ വരെ തീ ഉയര്‍ന്നു. കത്തീഡ്രലിന്റെ മുകളിലുള്ള ഗോപുരം തീപ്പിടത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച നോത്രദാം കത്തീഡ്രലില്‍ നവീകരണം നടന്നുകൊണ്ടിരിക്കെയാണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. എന്തെങ്കിലും അപകടത്തിന്റെ ഭാഗമായാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് നോത്ര ദാം കത്തീഡ്രല്‍.

നോത്ര ദാം കത്തീഡ്രലില്‍ തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രാണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷന്‍ പരിപാടി മാറ്റിവെച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പോലീസും അഗ്നിശമന സേനയും തടഞ്ഞിരിക്കുകയാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD