വേശ്യാവൃത്തിക്കായി ദുബായിലെത്തിച്ച പതിമൂന്നുകാരിയെ രക്ഷപെടുത്തിയത് കാമുകന്റെ വെളിപ്പെടുത്തൽ

Tuesday 08 January 2019 10:23 PM IST
photo

ദുബായ്: വേശ്യാവൃത്തിക്കായി ദുബായിലെത്തിച്ച പതിമൂന്ന്കാരിയെ കാമുകൻ രക്ഷപെടുത്തി. 25കാരനായ പാകിസ്ഥാനി യുവാവാണ് പെൺകുട്ടിയെ രക്ഷിച്ചത്. പാകിസ്ഥാനിയായ 49കാരനായ വ്യക്തിയാണ് മകൾ എന്ന വ്യാജേനയാണ് പെൺകുട്ടിയെ ദുബായിലെത്തിച്ചത്. ദുബായിൽ അബു ഹെയ്ൽ എന്ന സ്ഥലത്ത് ഇയാൾ വേശ്യാലയം നടത്തി വരികയായിരുന്നു.

ദുബായിലെത്തിച്ച ശേഷം 49കാരൻ പെൺകുട്ടിയെ പലർക്കും കാഴ്ചവെക്കുകയും നിരവധി തവണ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. ഇയാളുടെ ആവശ്യത്തിന് വഴങ്ങാതിരിക്കുമ്പോഴെല്ലാം ഇയാൾ പെൺകുട്ടിയെ വടി കൊണ്ട് ക്രൂരമായി അടിച്ചിരുന്നു. ഇവിടെ എത്തിയ 25കാരനായ യുവാവ് പെൺകുട്ടിയെ കണ്ട് ഇഷ്ടപ്പെടുകയും വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ സമ്മതത്തോടെ പല തവണ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തിരുന്നു. പെൺകുട്ടിയുമായി പ്രണയത്തിലായ യുവാവ് നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് പെൺകുട്ടിയെ രക്ഷപെടുത്തണമെന്ന് ആവശ്യപ്പെട്ട് സഹോദരന്റെ സന്ദേശം എത്തിയതിന് പിന്നാലെയായിരുന്നു യുവാവിന്റെ ഏറ്റുപറച്ചിൽ.

തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് 49കാരനുൾപ്പെടെ മറ്റ് രണ്ട് യുവതികളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരും പാകിസ്ഥാൻ സ്വദേശികളാണ്. പൊലീസിനോട് യുവാവ് തുറന്നു പറച്ചിൽ നടത്തിയെങ്കിലും പീഡനക്കേസിൽ ഇയളും ഇപ്പോൾ വിചാരണ നേരിടുകയാണ്. മനുഷ്യക്കടത്ത്,​ പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് 49കാരൻ വിചാരണ നേരിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD