പാകിസ്ഥാനിലെ അച്ചടി പ്രസിൽ റെയ്ഡ്: വ്യാജ ഇന്ത്യൻ വിസ സ്റ്റാമ്പുകൾ പിടികൂടി

Friday 07 December 2018 10:49 AM IST
visa

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ അച്ചടി പ്രസിൽ നിന്ന് ഇന്ത്യ-അഫ്ഗാൻ സർക്കാരുകളുടെ വ്യാജ വിസ സ്റ്റാമ്പുകൾ പിടിച്ചെടുത്തു, വിസ അനുമതിക്കൊപ്പം പതിപ്പിക്കുന്ന സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്. കൂടാതെ​ കെ-പി പൊലീസ് കാർഡുകൾ,​ അഫ്ഗാൻ കസ്റ്റം പേപ്പറുകൾ,​ ലെറ്റർപാഡുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെഷവാറിലെ യുസഫ്സായ് പ്രസിലായിരുന്നു പെഷവാർ പൊലീസിന്റെ പരിശോധന.

തെഹ്‌രിക്-ഇ-താലിബാന്റെ (ടി.ടി.പി)​ ലഘു ലേഖകളും പ്രസിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രസ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താൻ അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന വിവിധ തീവ്രവാദ സംഘടനകളുടെ കൂട്ടായ്മയാണ് ടി.ടി.പി. പാകിസ്ഥാനിലെ മിക്ക തീവ്രവാദ ഗ്രൂപ്പുകളും ടി.ടി.പിക്ക് കീഴിലാണുള്ളത്. പ്രസിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD