യുവതിയെ പീഡിപ്പിച്ച കേസിൽ റൊണാൾഡോയുടെ ഡി.​എ​ൻ.​എ​ ​സാ​മ്പി​ൾ ആവശ്യപ്പെട്ട് പൊലീസ്

Saturday 12 January 2019 3:12 PM IST
ronaldo

ലാ​സ് ​വെ​ഗാ​സ്:​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​യ്ക്കെ​തി​രെ​ ​കു​രു​ക്ക് ​മു​റു​കു​ന്നു.​ ​കേ​സി​ന്റെ​ ​പു​നഃ​ര​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​താ​ര​ത്തോ​ട് ​ഡി.​എ​ൻ.​എ​ ​സാ​മ്പി​ളു​ക​ൾ​ ​ഉ​ട​ൻ​ ​ന​ൽ​കാ​ൻ​ ​ലാ​സ് ​വെ​ഗാ​സ് ​പൊ​ലീ​സ് ​ആ​വ​ശ്യ​പ്പെ​ട്ടു. 2009​ൽ​ ​ലാ​സ് ​വെ​ഗാ​സി​ലെ​ ​ഒ​രു​ ​ഹോ​ട്ട​ൽ​ ​മു​റി​യി​ൽ​വ​ച്ച് ​റൊ​ണാ​ൾ​ഡോ​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​പ​രാ​തി​യു​മാ​യി​ ​ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​റി​ലാ​ണ് ​അ​മേ​രി​ക്ക​ക്കാ​രി​യാ​യ​ ​യു​വ​തി​ ​രം​ഗ​ത്തെ​ത്തി​യ​ത്.

​​നി​ശാ​ക്ള​ബി​ൽ​ ​ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​പ്പോ​ൾ​ ​യു​വ​തി.​ ​ഇ​ക്കാ​ര്യം​ ​പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ​ ​വ​ൻ​തു​ക​ ​ന​ൽ​കി​യെ​ന്നും​ ​യു​വ​തി​ ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.​ തൊ​ട്ടു​ ​പി​ന്നാ​ലെ​ ​യു​വ​തി​യു​ടെ​ ​അ​ഭി​ഭാ​ഷ​കൻ​ ​കോ​ട​തി​യി​ൽ​ ​നേ​രി​ട്ട് ​പ​രാ​തി​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​നി​ശാ​ക്ല​ബ്ബി​ൽ​ ​റൊ​ണാ​ൾ​ഡോ​യും​ ​യു​വ​തി​യും​ ​ഒ​ന്നി​ച്ചു​ള്ള​ ​ചി​ത്ര​വും​ ​നേ​ര​ത്തെ​ ​പു​റ​ത്തു​വ​ന്നി​രു​ന്നു.​പൊ​ലീ​സി​ന്റെ​ ​ഇ​പ്പോ​ഴ​ത്തെ​ ​ന​ട​പ​ടി​ ​സ്വ​ഭാ​വി​കം​ ​മാ​ത്ര​മാ​ണെ​ന്നാ​ണ് ​താ​ര​ത്തി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ർ​ ​പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം,​ബ്രി​​​ട്ടീ​​​ഷ് ​​​മോ​​​ഡ​​​ലും​​​ ​​​ന​​​ടി​​​യും​​​ ​​​ബി​​​ഗ് ​​​ബ്ര​​​ദ​​​ർ​​​ ​​​മ​​​ത്സ​​​രാ​​​ർ​​​ത്ഥി​​​യു​​​മാ​​​യ​​​ ​​​ജാ​​​സ്മി​​​ൻ​​​ ​​​ലെ​​​ന്നാ​​​ർ​​​ഡ് ​​​ക്രി​സ്റ്റ്യാ​നോ​യ്ക്കെ​തി​രെ​ ​ക​​​ടു​​​ത്ത​​​ ​​​ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി​​​ ​​​രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​ന്നു.​ ​​​ക്രി​​​സ്റ്റ്യാ​​​നോ​​​യ്‌​​​ക്കൊ​​​പ്പം​​​ ​​​ഡേ​​​റ്റ് ​​​ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നു​​​ ​​​പ​​​റ​​​യു​​​ന്ന​​​ ​​​ജാ​​​സ്മി​​​ൻ, ​​​ ​​​താ​​​രം​​​ ​​​ഒ​​​രു​​​ ​​​മാ​​​ന​​​സി​​​ക​​​ ​​​രോ​​​ഗി​​​ ​​​യാ​​​ണെ​​​ന്നും​​​ ​​​പ​​​റ​​​യു​​​ന്നു​​​ണ്ട്.​​​താ​​​ര​​​ത്തി​​​നെ​​​തി​​​രേ​​​ ​​​ ​​​പീ​​​ഡ​​​ന​​​ക്കേ​​​സ് ​​​ന​​​ൽ​​​കി​​​യ​​​ ​​​യു​​​വ​​​തി​​​ക്ക് ​​​സ​​​ഹാ​​​യം​​​ ​​​വാ​​​ഗ്ദാ​​​നം​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​ത​​​യ്യാ​​​റാ​​​ണെ​​​ന്നും​​​ ​​​ജാ​​​സ്മി​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD