അന്യഗ്രഹ ജീവികൾ ഉടൻ ഭൂമിയിലേക്ക് എത്തിയേക്കും: ഒരാഴ്ചക്കുള്ളിൽ ലഭിച്ചത് നിരവധി സിഗ്നലുകൾ

Thursday 10 January 2019 1:10 PM IST
aliens

കാനഡ: ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്ന മനുഷ്യന്റെ അന്വേഷണങ്ങൾക്ക് ഒരുപക്ഷേ ഉത്തരം ഉടൻ കിട്ടിയേക്കാം. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തുടർച്ചയായി റേഡിയോ തരംഗങ്ങൾ വരുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് കെമി ടീം അഥവാ കനേ‌‌ഡിയൻ ഹൈഡ്രജൻ ഇന്റൻസിറ്റി മാപിംഗ് എക്സ്പിരിമെന്റ് ടീമിലെ ശാസ്ത്രജ്ഞർ.

നേരത്തേയും നിരവധി തവണ റേഡിയോ സിഗ്നലുകൾ ഭൂമിയിലെത്തിയിരുന്നു. എന്നാൽ ഇത് എവിടെ നിന്നാണെന്നത് വ്യക്തമായിരുന്നില്ല. അത് ഭൂമിക്ക് പുറത്ത് നിന്നാണ് എത്തുന്നതാണെന്നാണ് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്.ഫാസ്റ്റ് റേഡിയോ ബേസ്റ്റ് എന്ന് വിളിക്കുന്ന റേഡിയോ സിഗ്നലുകളാണ് ഭൂമിയിലേക്കെത്തിയത്. ഒരേ ദിശയിൽ നിന്ന് ആറ് തവണയെങ്കിലും സിഗ്നലുകൾ ആവർത്തിച്ച് ഭൂമിയിലെത്തിയിട്ടുണ്ട്. അറുപത് തരംഗങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കെമി ടീമിലെ ഇന്ത്യൻ വംശജനായ ശ്രീഹർഷ് ടെൻഡുൽക്കർ പറഞ്ഞു.

പഴയ തരത്തിലുള്ള ദൂരദർശിനികൾക്ക് ഒരേ ദിശയിലേക്ക് മാത്രമേ നിരീക്ഷിക്കാൻ കഴിയുകയുള്ളു. ദീർഘ വൃത്താകൃതിയുള്ള ടെലസ്കോപ്പ് ഉപയോഗിച്ച് ദിവസവും രാത്രി മൂന്ന് ഡിഗ്രി വീതം മാറ്റി നിരീക്ഷിണം നടത്തിയിരുന്നു. ഒടുവിൽ ആഴ്ചയിൽ നൂറിലധികം സിഗ്നലുകൾ ലഭിച്ചതായാണ് ഇവർ പറയുന്നത്. ഇതൊരു തുറന്ന വാതിലാണെന്നായിരുന്നു കോർണൽ യൂണിവേഴ്സിറ്റിയിലെ നിരീക്ഷകനും ശാസ്ത്രജ്ഞനുമായ ഷാമി ചാറ്റർജി പറഞ്ഞത്.

2007ലായിരുന്നു ഫാസ്റ്റ് റേഡിയോ ബേസ്റ്റ് ലഭിച്ചത്. എന്നാൽ ഇത് ടെലസ്കോപ്പുകളുടെ സിഗ്നലുകൾ കൂടിച്ചേർന്നതാകാം എന്നായിരുന്നു അന്ന് ശാസ്ത്രജ്ഞർ പറഞ്ഞത്. എന്നാൽ വളരെ വിശാലമായ ദൂരത്ത് നിന്നായിരുന്നു സിഗ്നലുകൾ എത്തിയത്. മില്ലി സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള സിഗ്നലുകളാണ് ലഭിച്ചിരുന്നതെങ്കിലും ഇവയ്ക്ക് സൂര്യൻ ഒരു വർഷം കൊണ്ട് നിർമ്മിക്കുന്ന ഊർജ്ജത്തിന്റെ ശക്തിയുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

ആവർത്തിച്ചുള്ള സിഗ്നലുകൾ ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നുള്ള സൂചനയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഇതിനെ സംബന്ധിച്ച് പല പഠനങ്ങളും നിലവിലുണ്ട്.സ്പശ്ടമായ സമയവും തരംഗദൈർഘ്യവും ഉള്ള സിഗ്നലുകൾക്ക് കൃത്യമായ ഘടനയുണ്ടെന്ന് ശാസ്ത്രജ്ഞനായ ചെറി എൻജി പറഞ്ഞു. ഒരുപക്ഷേ ഇതായിരിക്കാം ഭാവി തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ ഉത്തരങ്ങൾ നമുക്ക് ലഭിക്കുമെങ്കിലും അതിലേരെ ചോദ്യങ്ങളായിരിക്കും നമുക്കുണ്ടാവുക. എന്നാലും നമ്മൾ യഥാർത്ത ഉത്തരങ്ങളോട് അടുക്കുകയാണ്. വാനനിരീക്ഷകയും ശാസ്ത്രജ്ഞയുമായ സാറാ ബ്രൂക്ക് പറഞ്ഞത്.

ഒന്നര ലക്ഷം ബില്യൺ പ്രകാശവർഷവകലെയുള്ള സൗരയൂഥത്തിൽ നിന്നാണ് സിഗ്നലുകൾ എത്തിയത്. തുടർച്ചയായി എത്തുന്ന സിഗ്നലുകൾ മനുഷ്യന്റെ സംശയങ്ങൾക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ളതാണെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. എന്തായിരുന്നാലും അന്യഗ്രഹ ജീവികൾ ഉണ്ടെന്നും ഒരുപക്ഷേ അവർ നമ്മെ തേടി ഭൂമിയിലെത്തിയേക്കാമെന്നുമുള്ള ചോദ്യങ്ങൾക്ക് വരും കാലങ്ങളിൽ ഉത്തരം ലഭിച്ചേക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD