ഇന്ധന വില നിർണയിക്കുന്നത് മോദിയുടെ കൂടി നിർദ്ദേശങ്ങൾ സ്വീകരിച്ചായിരിക്കുമെന്ന് സൗദി മന്ത്രി

Friday 07 December 2018 3:05 PM IST
narendra-modi

വിയെന്ന: ഇന്ധന വില നിർണയിക്കുമ്പോൾ ലോക നേതാക്കളായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ ഉള്ളവരുടെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് ഇന്ധന നിർമാതാക്കളുടെ സംഘടനയായ ഒ.പി.ഇ.സി അറിയിച്ചു. സൗദി ഇന്ധന മന്ത്രി ഖാലിദ് അൽ ഫാലിയാണ് ഇതേ കുറിച്ച് സംസാരിച്ചത്. ക്രൂഡ് ഓയിൽ വില ന്യായമായ നിരക്കിൽ വിൽക്കണമെന്ന് ലോക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. മോദിയും ഡോണാൾഡ് ട്രംപും ഇതേ കുറിച്ച് അതീവ ഗൗരവത്തോടെയാണ് സംസാരിച്ചത്. അർജന്റീനയിൽ നടന്ന ജി-20 ഉച്ചക്കോടിയിലാണ് മോദി ഇക്കാര്യം ഉന്നയിച്ചത്. മുൻപും ഇതേ കുറിച്ച് ശക്തമായ വാദങ്ങൾ മോദി ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഇന്ധന ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതിയായാണ് വരുന്നത്. ഇന്ധന ഉപഭോഗത്തിൽ അമേരിക്കയും ചൈനയും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD