വിവാഹവേദിയിൽ വരന് കേക്ക് നൽകിയില്ല, വരൻ വധുവിന്റെ കരണത്തടിച്ചു: പിന്നീട് സംഭവിച്ചത്

Wednesday 13 March 2019 6:57 PM IST
slap-on-wedding

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മധുരവും സന്തോഷവും നിറഞ്ഞതുമായ നിമിഷങ്ങളിൽ ഒന്നാണ് വിവാഹം. കാലം മാറുന്നതിനനുസരിച്ച വിവാഹത്തിന്റെ ആഘോഷങ്ങളിൽ മാറ്റം വരുകയും ചെയ്യും. വിവാഹദിവസത്തിൽ വധു അൽപം കുറുമ്പ് കാട്ടിയാൽ വരൻ എന്താണ് ചെയ്യുക?​ അത് ഒരു തമാശയായി കണ്ടേക്കും. എന്നാൽ ആ കുറുമ്പിന്റെ ദേഷ്യത്തിൽ വധുവിന്റെ കരണത്ത് വരൻ അടിച്ചാലോ. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നാണക്കേടായി അത് മാറിയേക്കാം. അങ്ങനെ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വീഡിയോ

വിവാഹവേദിയിൽ മധുരമെടുത്ത് വരൻ വധുവിന്റെ വായിൽ നൽകി. വധുവിന്റെ ഊഴമെത്തിയപ്പോൾ അൽപം കുസൃതിയാകാമെന്നു അവളും കരുതി. മധുരം പ്രതീക്ഷിച്ചു വായ തുറന്നു നിന്ന വരന്റെ വായ്ക്കരികിൽ വരെ മധുരം കൊണ്ടു പോവുകയും പെട്ടന്ന് ചെറുചിരിയോടെ കൈ പിൻവലിക്കുകയും ചെയ്തു. ഇത് വരന് ഇഷ്ടപ്പെട്ടില്ല. അതൊരു തമാശയാമെന്ന് മനസിലാക്കാതെ വരൻ അവളുടെ മുഖത്തടിച്ചു. വരന്റെ തല്ലുകൊണ്ട വധു വിവാഹവേദിയിലെ കസേരയിലേക്ക് വീണു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തെ തുടർന്ന് വരനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണുയരുന്നത്. വിവാഹത്തിനെത്തിയ അതിഥികളുടെയും വധുവിന്റെ ബന്ധുക്കളുടെയും മുന്നിൽ വച്ചു പോലും ഇത്രയും ദേഷ്യം കാണിക്കുന്ന വരൻ എങ്ങനെയാണ് ജീവിതം കാലം മുഴുവൻ അവളോട് പെരുമാറുകയെന്ന സംശയവും അവർ പങ്കുവയ്ക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD