സിരിസേന പാർലമെന്റ് പിരിച്ചുവിട്ടു, ശ്രീലങ്ക തിരഞ്ഞെടുപ്പിലേക്ക്

Friday 09 November 2018 11:32 PM IST
sirisena

കൊ​ളം​ബോ: ഏറെ നാൾ നിണ്ടുനിണ്ട വിവാദങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ടു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്റ് മൈ​ത്രി​പാ​ല സി​രി​സേ​ന ഒ​പ്പു​വ​ച്ചു. ഇതോ​ടെ ശ്രീ​ല​ങ്ക​യി​ൽ തിര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി.

താ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​ക്കു നി​ർ​ദേ​ശി​ച്ച മ​ഹീ​ന്ദ രാ​ജ​പ​ക്സെ​യ്ക്കു പി​ന്തു​ണ തെ​ളി​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അം​ഗ​ങ്ങ​ൾ ഒ​പ്പ​മി​ല്ലെ​ന്നു വെ​ള്ളി​യാ​ഴ്ച പാ​ർട്ടി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സി​രി​സേ​ന പാ​ർലമെന്റ് പി​രി​ച്ചു​വി​ട്ട​ത്. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​തി​ൽ നി​ന്ന് എ​ട്ട് അം​ഗ​ങ്ങ​ളു​ടെ കു​റ​വു​ണ്ടെ​ന്നാ​ണ് രാജപക്സെയുടെ യു​നൈ​റ്റ​ഡ് പീ​പ്പി​ൾസ് ഫ്രീ​ഡം അ​ല​യ​ൻ​സ് അ​റി​യി​ച്ച​ത്. 225 അം​ഗ പാ​ർ​ല​മെന്റ് പി​രി​ച്ചു​വി​ട്ടു​ള്ള ഉ​ത്ത​ര​വ് വെ​ള്ളി​യാ​ഴ്ച അർദ്ധരാത്രി ​ മു​തൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പ്രധാനമന്ത്രി ​റെ​നി​ൽ വി​ക്ര​മ​സിം​ഗെ സ​ർ​ക്കാ​രി​നു ര​ണ്ടു വർഷം കാ​ലാ​വ​ധി ബാ​ക്കി​നി​ൽക്കവെയാണ് സി​രി​സേ​ന രാ​ജ​പ​ക്സെ​യെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് അ​വ​രോ​ധി​ച്ച​ത്.

പാ​ർ​ല​മെ​ന്റ് തിര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി​യി​ൽ ന​ട​ക്കാ​നാ​ണു സാ​ദ്ധ്യത​യെ​ന്ന് പേരുവെളിപ്പെടുത്താത്ത ഒരു മന്ത്രി വാ​ർത്താ ഏജൻസിയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD