മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ കൃത്രിമ ഗുഹകളുമായി ദുബായ്

Thursday 06 December 2018 2:33 PM IST
dubai

ദുബായ്: കടലിലെ ജൈവ പരിസ്ഥിതി സംരക്ഷിക്കാനും മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനുമായി 200 കൃത്രിമ ഗുഹകളാണ് സ്ഥാപിച്ചത്. കാലാവസ്ഥാ വ്യതിയാന പാരിസ്ഥിതിക മന്ത്രാലയവും ഫിഷ് ഫാമും ചേർന്നാണ് അൽ ബദിയ ഐലന്റ് മുതൽ കോർഫക്കൻ വരെ 200ൽ അധികം കൃത്രിമ ഗുഹകൾ സ്ഥാപിച്ചത്.

കഴിഞ്ഞ മെയിലും 30ൽ അധികം സ്ഥലങ്ങളിലായി 300 കൃത്രിമ ഗുഹകളും സ്ഥാപിച്ചിരുന്നു. സമുദ്രത്തിലെ ജൈവ വൈവിധ്യത്തെ കുറിച്ചുള്ള പഠനത്തിനും മത്സ്യങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ സൃഷ്ടിക്കാനുമായാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കാലാവസ്ഥാ വ്യതിയാന പാരിസ്ഥിതിക മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD